Asianet News MalayalamAsianet News Malayalam

പെരുമഴയിൽ മരം വീണ് കാല് നഷ്ടമായി, സ്കൂൾ തുറക്കുമ്പോൾ കുട്ടുകാരുടെ മുന്നിൽ ചെല്ലാനാകാതെ കതിരവൻ

2021 മാർച്ച് 25 ലെ അംബേദ്കർ സ്റ്റേഡിയത്തിൽ വച്ചാണ് സംഭവമുണ്ടായത്. പെരുമഴയാണ്. കൂട്ടുകാരനൊപ്പം ഓടാൻ പോയ കതിരവൻ മഴ കൊള്ളാതിരിക്കാൻ ചുവട്ടിൽ ചെന്ന് നിന്ന മരം മുറിഞ്ഞുവീണു

He lost a leg in heavy rain and can not his friends when the school opened
Author
Kochi, First Published Oct 25, 2021, 11:39 AM IST

കൊച്ചി: സ്കൂളിൽ (School) പോകാൻ കാത്തിരുന്ന കുറേ കുട്ടികളുടെ, പ്രിയപ്പെട്ട പലതും പ്രളയം (Flood) കൊണ്ടുപോയി. അതുപോലൊരു മഴക്കാലമുണ്ടാക്കിയ (Heavy Rain) നഷ്ടത്തിന്റെ വേദനയിലാണ് എറണാകുളം (Ernakulam) എസ്ആ‍ർവി സ്കൂളിലെ പത്താം ക്ലാസുകാരൻ കതിരവനും. ആശങ്കകൾക്കിടയിലും സ്കൂൾ തുറക്കുന്നെന്ന് കേൾക്കുന്പോൾ കതിരവന് ആശ്വാസമാണ്.

2021 മാർച്ച് 25 ലെ അംബേദ്കർ സ്റ്റേഡിയത്തിൽ വച്ചാണ് സംഭവമുണ്ടായത്.പെരുമഴയാണ്. കൂട്ടുകാരനൊപ്പം ഓടാൻ പോയ കതിരവൻ മഴ കൊള്ളാതിരിക്കാൻ ചോട്ടിൽ ചെന്ന് നിന്ന മരം മുറിഞ്ഞുവീണു. അടുത്തുള്ള മതിലിനും മരത്തിനുമിടയിൽ കുടുങ്ങി ‍ഞെരിഞ്ഞുപോയി പിന്നെയും പല സ്റ്റേഡിയങ്ങളിലും ഓടേണ്ടിയിരുന്ന കതിരവന്റെ കാല്. 

മരം കുട്ടികൾക്കുമേൽ വീണെന്ന് വിവരം കിട്ടി വാർത്തയെടുക്കാൻ ഇറങ്ങിയ മാർച്ച് 25ന് മുക്കാൽ മണിക്കൂർ മഴബ്ലോക്കിൽ കുരുങ്ങി സ്റ്റേഡിയത്തിലെത്തുന്പോഴും മരത്തിനടിയിൽ വേദനിച്ച് മരവിച്ച് മതിയായി കതിരവനുണ്ടായിരുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ കൃഷ്ണേന്ദുവും ഓർക്കുന്നു. അതുവരെ വലിയ മഴയിൽ അവൻ കരഞ്ഞുവിളിച്ചത് ആരും കേട്ടില്ല. 

കഴിഞ്ഞ ഏഴുമാസവും കാലുപോയന്നോർത്ത് വിൽമിച്ചിട്ടില്ലെന്നാണ് കതിരവൻ പറയുന്നത്. വീടിനകത്തിരിക്കുകയാണ്, ഓൺലൈൻ ക്ലാസിൽ മുഖം മാത്രം കാണിച്ചാൽ മതിയായിരുന്നു. ഇനിയങ്ങനെയല്ല സ്കൂൾ തുറക്കുന്നെന്ന് കേൾക്കുമ്പോൾ ആദ്യമുണ്ടായ സന്തോഷം പെട്ടന്ന് കെട്ടതും അതോർത്തപ്പോഴാണ്. കൃത്രിമക്കാല് വെച്ചുപിടിപ്പിക്കണമെന്നാണ് കതിരവന്റെ ആഗ്രഹം. അല്ലാതെ വീണ്ടും കൂട്ടുകാരുടെയടുത്തേക്ക് പോീകേണ്ടെന്നാണ് അവൻ പറയുന്നത്. 

Follow Us:
Download App:
  • android
  • ios