ഭാര്യ 23 വയസുള്ള പത്തനാപുരം കടശ്ശേരി സ്വദേശി രേവതി ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. ദാമ്പത്യ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണം.

കൊല്ലം: കൊല്ലം പത്തനാപുരത്ത് പട്ടാപ്പകൽ നടുറോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ. മലപ്പുറം സ്വദേശി ഗണേഷിനെയാണ് നാട്ടുകാർ കെട്ടിയിട്ട് പൊലീസിൽ ഏൽപ്പിച്ചത്. ഭാര്യ 23 വയസുള്ള പത്തനാപുരം കടശ്ശേരി സ്വദേശി രേവതി ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. ദാമ്പത്യ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണം.

പത്തനാപുരം പൊലീസ് സ്റ്റേഷന് അരക്കിലോമീറ്റർ മാത്രം അകലെ പഞ്ചായത്ത് ഓഫീസിന് സമീപത്തായിരുന്നു ആക്രമണം. വിവാഹ ബന്ധം വേർപിരിയാൻ സമ്മതം അറിയിച്ച് പൊലീസ് സ്റ്റേഷനിൽ നിന്ന് നടന്ന് നീങ്ങും വഴി പിന്നാലെയെത്തിയ ഗണേഷ് മുടിക്ക് കുത്തിപ്പിടിച്ച് കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് കഴുത്തറുത്തു. തടയുന്നതിനിടെ രേവതിയുടെ കൈ വിരൽ അറ്റു. മുഖത്തും ശരീരമാസകലവും മുറിവേറ്റു. രക്തം വാർന്ന് റോട്ടിൽ കിടന്ന രേവതിയെ നാട്ടുകാർ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലാക്കുകയായിരുന്നു. ആരോഗ്യസ്ഥിതി മോശമായതോടെ രേവതിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അക്രമാസക്തനായ ഗണേഷിനെ മൽപിടിത്തത്തിലൂടെ കീഴടക്കിയ നാട്ടുകാർ കെട്ടിയിട്ട് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. 

മക്കളെ ട്രാക്കിൽ കളിക്കാൻ അനുവദിച്ച് അച്ഛൻ, മുന്നറിയിപ്പുമായി ഇവിടുത്തെ റെയിൽവേ

ഒമ്പത് മാസം മുൻപായിരുന്നു ഇരുവരുടേയും വിവാഹം. രേവതിക്കെതിരെ അവിഹിത ബന്ധം ആരോപിച്ച് ഗണേഷ് മൂന്ന് മാസമായി അകന്നു കഴിയുകയായിരുന്നു. ഭാര്യയെ കാന്മാനില്ലെന്ന് ഗണേഷ് പത്തനാപുരം പൊലീസിൽ പരാതിയും നൽകി. ഇതിനു പിന്നാലെ ഇരുവരേയും സ്റ്റേഷനിലേക്ക് ഒത്തുതീർപ്പ് ചർച്ചയ്ക്ക് വിളിപ്പിക്കുകയായിരുന്നു. ഗണേഷിനെതിരെ അവിഹിത ബന്ധ ആരോപണം രേവതി ഉന്നയിച്ചതോടെ ചർച്ച പരാജയപ്പെട്ടു. ഇതിന് ശേഷം സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങി നടന്നു നീങ്ങുന്നതിനിടെയായിരുന്നു ആക്രമണം. തിരുവനന്തപുരം ലുലു മാളിലെ ജീവനക്കാരിയാണ് രേവതി. ടെക്സ്റ്റയിൽസ് ജീവനക്കാരനാണ് ഗണേഷ്.

ഭാര്യയുമായി വഴക്കിട്ടു, മുറിയിൽ കയറിയ യുവാവ് ബ്ലെയ്ഡ് ഉപയോഗിച്ച് സ്വയം കഴുത്തറുത്തു; ദാരുണാന്ത്യം

https://www.youtube.com/watch?v=5FtUe6pNe9Y