പൊന്നാനി: ബാര്‍ബര്‍ഷോപ്പ് നടത്തുന്ന യുവാവിന് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് വ്യാജ പ്രചാരണം. മാറഞ്ചേരി പഞ്ചായത്തിലെ അത്താണിക്ക് സമീപം അവിണ്ടിത്തറയിലെ ബാർബർഷോപ്പ് നടത്തുന്ന ഷിനോദിനാണ് കൊവിഡ് 19 ബാധിച്ചുവെന്ന വ്യാജ സന്ദേശം പ്രചരിച്ചത്. ഇതിനെതിരെ ഇയാൾ പെരുമ്പടപ്പ് പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.

തുടർന്നാണ് ആരോഗ്യവകുപ്പ് അധികൃതർക്ക് പരാതി നൽകിയത്. യുവാവിന് കൊറോണ ബാധിച്ചുവെന്ന വ്യാജ സന്ദേശം നാട്ടിലെങ്ങും പ്രചരിച്ചതോടെ ഈ കടയിൽനിന്നും മുടിവെട്ടിയവർ ആകെ പരിഭ്രാന്തിയിലായി. ഇപ്പോൾ യുവാവിന്റെ കടയിൽ ആരും കയറാത്ത സ്ഥിതിയാണ്. ആരോഗ്യവകുപ്പിന്റെ ശക്തമായ ഇടപെടലില്‍ നടപടിക്കൊരുങ്ങുകയാണ് പൊലീസ്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക