പഴകിയ ഭക്ഷണം പിടിച്ചെടുത്ത സ്ഥാപനങ്ങൾക്ക് നഗരസഭ ആരോഗ്യ വിഭാഗം പിഴ ചുമത്തി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
പത്തനംതിട്ട : പത്തനംതിട്ട നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേത്യത്വത്തിൽ നഗരത്തിലെ ഹോട്ടലുകളിൽ പരിശോധന. വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. അമാനി, അങ്കിൾസ്, ഡയാന, ഹോട്ടലുകൾ, ഹെയ് ഡേബാർ, മുത്തൂറ്റ് ആശുപത്രി ക്യാന്റീൻ , ബെസ്റ്റ് ബേക്കറി ബോർമ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ഈ സ്ഥാപനങ്ങൾക്ക് നഗരസഭ ആരോഗ്യ വിഭാഗം പിഴ ചുമത്തി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
മദ്യം ആവശ്യപ്പെട്ട് ബെവ്ക്കോയിൽ ആക്രമണം, അറസ്റ്റ്
തിരുവനന്തപുരം: സ്റ്റോക്കില്ലാത്ത മദ്യം ആവശ്യപ്പെട്ട് ബെവ്ക്കോയിൽ ആക്രമണം. മുട്ടത്തറ ബെവ്ക്കോ ഔട്ട് ലെറ്റിൽ കഴിഞ്ഞ ദിവസമാണ് ഒരു സംഘത്തിന്റെ അതിക്രമമുണ്ടായത്. ബെവ്ക്കോ ജീവനക്കാരെ ആക്രമിച്ചവർ രണ്ട് കെയ്സ് ബിയറും നശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. കുറഞ്ഞ നിരക്കിലുള്ള മദ്യം നിലവിൽ ബെവ്ക്കോയിൽ ലഭ്യമല്ല. എന്നാൽ ഔട്ട് ലെറ്റിലെത്തിയ അഞ്ചംഗ സംഘം സ്റ്റോക്കില്ലാത്ത മദ്യം ആവശ്യപ്പട്ടു.
മദ്യമില്ലെന്ന് പറഞ്ഞതോടെ പ്രകോപിതരായ സംഘം ഔട്ട് ലെറ്റിനുള്ളിലേക്ക് കയറി. ജീവനക്കാരനെ മർദ്ദിച്ച ശേഷം രണ്ടു കെയ്സ് ബിയറും അടിച്ചുപൊട്ടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് യൂസഫ്, ഷാജി, ഷാൻ, അലി അക്ബർ, അസറുദ്ദീൻ എന്നിവരെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികള്‍ ലഹരിക്കടമികളാണെന്നാണ് പൂന്തുറ പൊലീസ് അറിയിക്കുന്നത്.
Read more അത്‍ലറ്റ് തെരേസ് ജോസഫിന് എംഎ എക്കണോമിക്സ് മൂന്നാം റാങ്ക്
