കൊച്ചി കുമ്പളങ്ങി സ്വദേശി ലിബിനെ ഡി ആർ ഐയാണ് പിടികൂടിയത്. ഒന്നരക്കിലോയോളം സ്വർണവും ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു.

കൊച്ചി: കള്ളക്കടത്ത് സ്വർണം വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ ശ്രമിച്ച ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥന്‍ പിടിയിൽ. കൊച്ചി കുമ്പളങ്ങി സ്വദേശി ലിബിനെ ഡി ആർ ഐയാണ് പിടികൂടിയത്. ഒന്നരക്കിലോയോളം സ്വർണവും ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. അബുദാബിയിൽ നിന്നെത്തിയ യാത്രക്കാരൻ ശുചിമുറിയിൽവെച്ച് ലിബിന് സ്വർണം കൈമാറുകയായിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥനാണ് ലിബിൻ.

Also Read:  'സിഐടിയുക്കാർ വള‍ഞ്ഞിട്ട് തല്ലി, ഫയാസിന്റെ കാലുകളൊടിഞ്ഞത് പ്രാണരക്ഷാർത്ഥം കെട്ടിടത്തിൽ നിന്ന് ചാടിയപ്പോൾ'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്