പെരുമ്പാവൂര്‍ പടിക്കല്‍പ്പാറ സ്വദേശിയായ ശിവന് ഹ്യദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാര്‍ഡിയോ മയോപ്പതി എന്ന അസുഖമായിരുന്നു. 

എറണാകുളം: തോമസിന്‍റെ ഹൃദയം ശിവനില്‍ മിടിക്കുവാന്‍ തുടങ്ങിയിട്ട് പത്ത് വര്‍ഷം പൂര്‍ത്തിയായി. ലോട്ടറി വില്‍പ്പനക്കാരനായ ശിവന്‍റെ സന്തോഷത്തില്‍ പങ്ക് ചേരാന്‍ ലോട്ടറി വകുപ്പിന്‍റെ ചുമതല കൂടിയുള്ള ധനകാര്യ വകുപ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ലിസി ആശുപത്രിയില്‍ എത്തിച്ചേര്‍ന്നു. പെരുമ്പാവൂര്‍ പടിക്കല്‍പ്പാറ സ്വദേശിയായ ശിവന് ഹ്യദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാര്‍ഡിയോ മയോപ്പതി എന്ന അസുഖമായിരുന്നു. 

തുടര്‍ന്നാണ് ലിസി ആശുപത്രിയില്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനെ കാണു വാന്‍ എത്തുന്നത്. ശിവനെ പരിശോധനകള്‍ക്ക് വിധേയനാക്കിയ വഴി എന്ന് നിര്‍ദ്ദേശിക്കുകയിരുന്നു. പിന്നിട് സംസ്ഥന സര്‍ക്കാര്‍ സംവിധാനമായ കെ സോട്ടോയില്‍ പേര് രജിസ്റ്റര്‍ ചെയ്തു. മസ്തിഷ്ക മരണം സംഭവിച്ച ഇടുക്കി സ്വദേശി തോമസ് വര്‍ഗീസിന്‍റെ (38) ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ ദാനം ചെയ്യുവാന്‍ ബന്ധുക്കള്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് കെ. സോട്ടോയില്‍ നിന്നും ലിസി ആശുപത്രിയില്‍ അറിയിപ്പ് ലഭിക്കുകയും ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്‍റെ നേതൃത്വത്തില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുകയുമായിരുന്നു.

10 വര്‍ഷം മുമ്പ് തന്‍റെ 45 ാം വയസിലാണ് ശിവന്‍ ഹൃദയം മറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാകുന്നത്. ശസത്രക്രിയക്ക് ശേഷം വൈകാതെ തന്നെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ ശിവന്‍ ഉപജീവനത്തിനായി ഇപ്പോള്‍ ലോട്ടറി കച്ചവടം നടത്തുകയാണ്. അവയവങ്ങൾ ദാനം ചെയ്യുന്ന കുടുംബങ്ങൾക്ക് സർക്കാർ പ്രത്യേക പരിഗണന നൽകണമെന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു.

അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അവയവമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയരായവരുടെ തുടർ ചികിത്സക്ക് എന്തെല്ലാം ചെയ്യുവാൻ കഴിയുമെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ലിസി ആശുപത്രി. ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍, ജോ. ഡയറക്ടര്‍മാരയ ഫാ.റോജന്‍ നങ്ങേലിമാലില്‍, ഫാ. റെജു കണ്ണമ്പുഴ, അസി.ഡയറക്ടര്‍മാരായ ഫാ. ഡോവിസ് പടന്നക്കല്‍, ഫാ. ജെറ്റോ തോട്ടുങ്കല്‍, ചികില്‍സക്ക് നേത്യത്വം നല്‍കിയ ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങിന് എത്തിയിരുന്നു.

മുകളിൽ കയറി നിന്ന് മരം മുറിക്കുന്നതിനിടെ അപസ്മാരം വന്നു; പകച്ചുനിന്ന് താഴെയുള്ളവര്‍, രക്ഷകരായി ഫയര്‍ഫോഴ്സ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം