ഹൃദയാഘാതമാണ് മരണമെന്നാണ് കരുതിയിതെങ്കിലും പോസ്റ്റ്മോർട്ടത്തിലാണ് സൂര്യാഘാതമെന്നാണ് വ്യക്തമായത്.
കാലടി: കാലടിയിൽ യുവതി കുഴഞ്ഞ് വീണ് മരിച്ചത് സൂര്യാഘാതത്തെ തുടർന്നാണെന്ന് പ്രാഥമിക പരിശോധന ഫലം. കാലടി നായത്തോട് സ്വദേശിനി അനില ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച കാലടി മാർക്കറ്റിന് സമീപം കുഴഞ്ഞ് വീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണമെന്നാണ് കരുതിയിതെങ്കിലും പോസ്റ്റ്മോർട്ടത്തിലാണ് സൂര്യാഘാതമെന്നാണ് വ്യക്തമായത്. ദേഹത്ത് പൊള്ളലേറ്റ കുമിളകൾ ഉണ്ടായിരുന്നതായി ഡോക്ടർമാർ അറിയിച്ചു. ചെത്തിക്കാട് അഗ്രിക്കൾച്ചറൽ നഴ്സറിയിലെ ജീവനക്കാരിയാണ് അനില.
Add Asianetnews as a Preferred Source

