പ്രദേശത്താകെ വ്യാപകമായ നഷ്ടമാണ് കാറ്റുണ്ടാക്കിയത്. വൈദ്യുതി ലൈനുകളിൽ മരം വീണതോടെ പലയിടങ്ങളിലും വൈദ്യുതി ബന്ധം നിലച്ചു.

കോഴിക്കോട്: മഴക്കൊപ്പമെത്തിയ കാറ്റിൽ താമരശ്ശേരിയിലും പരിസരങ്ങളിലും കനത്ത നാശനഷ്ടങ്ങൾ. പരപ്പൻപൊയിൽ പെട്രാ ഹോട്ടലിന് സമീപം മരം കടപുഴകി വീണു. നരിക്കുനിയിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരും പൊലീസും ചേർന്നാണ് മരം മുറിച്ചുനീക്കിയത്. ഏറെ നേരം ഗതാഗതം സ്തംഭിച്ചു. താമരശേരി കെ.എസ്.ആർ.ടി.സി. ഗ്യാരേജിൽ മരം ഒടിഞ്ഞു വീണു. മുക്കത്ത് നിന്നും ഫയർഫോഴ്സ് എത്തി മുറിച്ചുമാറ്റി. 

വട്ടക്കുണ്ട് ചെമ്പ്രകുന്ന് മുസഹാജിയുടെ വീടിന് മുകളിൽ തെങ്ങ് പൊട്ടിവീണു. ചെമ്പ്ര പുറായിൽ സി.എം. ചന്തുക്കുട്ടിയുടെ വീടിന് മുകളിൽ പ്ലാവ് പൊട്ടി വീണ് തകർന്നു. ചുങ്കം മൃഗാശുപത്രിക്ക് സമീപം ശ്രീജിലിൻ്റെ വീട്ടുമുറ്റത്തെ തെങ്ങ് മുറിഞ്ഞു വീണു, വട്ടക്കുണ്ട് കാസിയുടെ വീടിന് മുകളിലേക്ക് മാവ് മുറിഞ്ഞു വീണു. പരപ്പൻ പൊയിൽ സ്കൂളിന് മുന്നിൽ മരം ഒടിഞ്ഞു വീണു. പ്രദേശത്താകെ വ്യാപകമായ നഷ്ടമാണ് കാറ്റുണ്ടാക്കിയത്. വൈദ്യുതി ലൈനുകളിൽ മരം വീണതോടെ പലയിടങ്ങളിലും വൈദ്യുതി ബന്ധം നിലച്ചു.