Asianet News MalayalamAsianet News Malayalam

കനത്ത മഴ; കുളത്തുപ്പുഴ വനമേഖലയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

ശക്തമായ മഴയെതുടര്‍ന്ന് കല്ലടയാറിന്‍റെ പോഷക നദിയായ കല്ലാറിൽ ജലനിരപ്പുയർന്നതാണ് കാരണം

Heavy rain; 14 trapped in forest area in kulathupuza rescued
Author
First Published Oct 12, 2023, 9:44 PM IST

കൊല്ലം: കനത്തമഴയെതുടര്‍ന്ന് കൊല്ലത്ത് വനമേഖലയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. കൊല്ലം കുളത്തുപ്പുഴ ചോഴിയക്കോട് ലോറികടവ് വനമേഖലയിൽ കുടുങ്ങിയ 14 പേരെയാണ് അതിസാഹസികമായ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ രക്ഷിച്ചത്. ശക്തമായ മഴയെതുടര്‍ന്ന് കല്ലടയാറിന്‍റെ പോഷക നദിയായ കല്ലാറിൽ ജലനിരപ്പുയർന്നതാണ് കാരണം. രണ്ടു കുട്ടികളും നാലു സ്ത്രീകൾ അടങ്ങുന്നവരാണ് കുടുങ്ങിയത്. വനത്തില്‍ ജോലിക്കുവന്നവരാണ് കുടുങ്ങിയത്.

Readmore..എല്‍ജെഡി സംസ്ഥാന ഘടകം ആര്‍ജെഡിയില്‍ ലയിച്ചു, എംവി ശ്രേയാംസ്കുമാര്‍ സംസ്ഥാന പ്രസിഡൻറ്

നേരം ഇരുട്ടിയതിനാല്‍ തന്നെ വെളിച്ചമില്ലാത്തത് രക്ഷാപ്രവര്‍ത്തനെ ബാധിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്സും ഏറെ നേരം നടത്തിയ ശ്രമത്തിനൊടുവിലാണ് ഇവരെ പുറത്തെത്തിക്കാനായത്. കയര്‍ കെട്ടിയിറക്കിയശേഷം പുഴുക്കുകുറുകെ ഇവരെ സാഹസികമായി രക്ഷപ്പെടുത്തി കരയിലെത്തിക്കുകയായിരുന്നു.കുളത്തുപുഴ അടക്കമുള്ള കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ ശക്തമായി മഴ പെയ്തു. പലയിടങ്ങളിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. 

ഇതിനിടെ, കോട്ടയം പൂഞ്ഞാറിൽ ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പൂഞ്ഞാർ സ്വദേശി ജയിംസ് (22) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം. രാവിലെ പൂഞ്ഞാർ പെരുന്നിലത്തുള്ള മീനച്ചിൽ ചെക്ക് ഡാമിൽ മറ്റു രണ്ടു സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു ജയിംസ്. വെള്ളത്തിൽ മുങ്ങുന്നതിനിടെ ചെക്ക് ഡാമിൽ നിന്നും പുറത്തേക്ക് വെള്ളം ഒഴുകുന്ന ഭാഗത്ത് ജെയിംസ് കുടുങ്ങി പോവുകയായിരുന്നു. വെള്ളത്തിൻറെ തള്ളലിൽ ഇവിടെ അകപ്പെട്ടുപോയ ജെയിംസിനെ പുറത്തെടുക്കാൻ ആയില്ല. ഈരാറ്റുപേട്ടയിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘവും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.


Readmore..ഇസ്രയേലിന്‍റേത് കടന്നുകയറ്റം; കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട് മാറ്റത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Follow Us:
Download App:
  • android
  • ios