ആലപ്പുഴ: ഹരിപ്പാട് മരം വീണ് ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ വീട് തകര്‍ന്നു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് അംഗം പല്ലന പാനൂര്‍ ഇടയില പറമ്പില്‍ ഒ.എം ഷരീഫിന്റെ (വക്കം ബി ) വീടിന് മുകളിലേക്ക് ഞായറാഴ്ച പുലര്‍ച്ചെ 2.30 ന് ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും മരം വീണത്.  സമീപത്തെ പുരയിടത്തില്‍ നിന്നുള്ള പ്ലാവാണ് വീടിന് മുകളിലേക്ക് വീണത്. വീടിന്റെ മേല്‍ക്കുര പൂര്‍ണ്ണമായും തകര്‍ന്നു. അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ബന്ധുക്കള്‍ അടക്കം 12 പേര്‍ സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല.