ഇടുക്കി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ ലോക്കാട് ഗ്യാപ്പിലൂടെയുള്ള ഗതാഗതം 15 ദിവസത്തേക്ക് നിരോധിച്ചു. ശനിയാഴ്ച പുലർച്ചെ നാല് മണിയോടെയുണ്ടായ ഉരുൾപൊട്ടലിൽ പാറയും മണ്ണും റോഡിൽ പതിച്ചതാണ് ഗതാഗതം പൂർണ്ണമായി നിരോധിക്കാൻ കാരണം. 

മഴ ശക്തമായാൽ നിരോധനം വീണ്ടും നീട്ടും. മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് കാട്ടുപോത്തുകൾക്ക് അപകടം സംഭവിച്ചിരുന്നു. ഒന്നിന്റെ കാലിനാണ് പരിക്കേറ്റത്. മൂന്നാറിൽ നിന്നും ഡോക്ടറെത്തി ചികിത്സ നൽകി.