ചാരുംമൂട്: ശക്തമായ മഴയിലും കൊടുങ്കാറ്റിലും  മരങ്ങള്‍ ഒടിഞ്ഞു വീണ് വള്ളികുന്നത്ത് മൂന്ന് വീടുകള്‍ തകര്‍ന്നു. ഭരണിക്കാവ് വള്ളികുന്നം മേഖലയില്‍ രണ്ടേക്കറില്‍ വാഴ, വെറ്റില എന്നിവ നശിച്ചു. രണ്ട് മരങ്ങള്‍ക്കു മിന്നലേറ്റു. അഗതികളായ  ഇലിപ്പക്കുളം എമ്പട്ടാഴിയില്‍ ചെല്ലമ്മ, വട്ടയ്ക്കാട് കോണത്തേരില്‍ രത്‌നമ്മ എന്നിവരുടെ വീടുകളാണു മരം വീണു തകര്‍ന്നത്. 

ചൂനാട് കനകക്കുന്നേല്‍ ഹനീഫയുടെ വീടിന്റെ ഷീറ്റിട്ടമേല്‍ക്കൂര കാറ്റില്‍ പറന്നുമാറി. കര്‍ഷകരായ ചൂനാട് അനില്‍ പ്രതീക്ഷ, ഇലിപ്പക്കുളം കട്ടേത്തറയില്‍ ജലാലുദീന്‍ എന്നിവരുടെ കൃഷിയാണ് നശിച്ചത്. ചൂനാട് ഗോകുലം വീട്ടില്‍ ഗോപാലന്‍, ദേവകി സദനത്തില്‍ ദേവകി എന്നിവരുടെ പറമ്പില്‍ നിന്ന അക്വേഷ്യാ മരങ്ങള്‍ക്കാണു മിന്നലേറ്റത്. കറ്റാനം വളളികുന്നം വൈദ്യുതി സെക്ഷന്‍ പരിധികളില്‍ വൈദ്യുതി തടസവും നേരിട്ടു.