നവംബർ 25 നായിരുന്നു മിഥുനെ വൈശാഖ് മർദ്ദിച്ചത്. നവംബർ 28 ന് മിഥുൻ ആശുപത്രിയിൽ ചികിത്സ തേടി

തൃശൂർ : ബൈക്ക് ചോദിച്ചിട്ട് നൽകാത്തതിന് ഹീമോഫീലിയ രോഗിയെ മർദ്ദിച്ചു. അഞ്ചേരി സ്വദേശി മിഥുനാണ് മർദ്ദനമേറ്റത്. അഞ്ചേരി സ്വദേശി വൈശാഖാണ് മിഥുനെ മർദിച്ച കേസലെ പ്രതി. കേരള വർമ്മ കോളേജിനടുത്തുള്ള മൊബൈൽ ഫോൺ സ്ഥാപനത്തിലെത്തിയായിരുന്നു മർദ്ദനം. പ്രതിയെ തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഇപ്പോൾ റിമാന്റിലാണ്. വൈശാഖ് നിരവധി കേസുകളിൽ പ്രതിയാണ്. മിഥുനെ വൈശാഖ് മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. നവംബർ 25 നായിരുന്നു മിഥുനെ വൈശാഖ് മർദ്ദിച്ചത്. നവംബർ 28 ന് മിഥുൻ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്നായിരുന്നു പൊലീസ് കേസെടുത്തതും പ്രതിയെ അറസ്റ് ചെയ്തതും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Read More : 'കേസിനെ കാണുന്നത് ഭാരതീയനെന്ന നിലയിൽ, നീതി കിട്ടിയതിൽ അഭിമാനം'; വിദേശ വനിതയുടെ കൊലപാതകത്തിൽ പ്രോസിക്യൂട്ടർ