മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കവെയാണ് മരണം സംഭവിച്ചത്

എറണാകുളം ജില്ലയിലെ വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ കൂടി മരിച്ചു. വേങ്ങൂര്‍ പഞ്ചായത്ത് 11ാം വാർഡിലെ ചൂരത്തോട് കരിയാംപുറത്ത് വീട്ടിൽ കാർത്യായനി ആണ് മരിച്ചത്. 51 വയസ്സായിരുന്നു. കോട്ടയം മെ‍ഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. ഭർത്താവ് നേരത്തെ മരിച്ചിരുന്നു. കാറ്ററിങ് തൊഴിലാളിയായിരുന്നു മരിച്ച കാര്‍ത്യായനി. ഇതോടെ മേഖലയിൽ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവർ മൂന്നായി. 27 പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വേങ്ങൂരിലെ ജോളിയും തൊട്ടടുത്ത പഞ്ചായത്തായ മുടക്കുഴയിലെ സജീവനുമാണ് നേരത്തെ മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്