Asianet News MalayalamAsianet News Malayalam

വയനാട്ടില്‍ മത്സ്യത്തിനും കോഴിയിറച്ചിക്കും തോന്നിയ വിലയെന്ന് പരാതി

മത്സ്യം സുലഭമായ നാളുകളില്‍ പോലും ഉയര്‍ന്ന വിലയിലാണ്‌വയനാട്ടില്‍ പലയിടത്തും കച്ചവടം.
 

high price for fish and meat in wayanad
Author
Kalpetta, First Published Jun 28, 2020, 3:08 PM IST

കല്‍പ്പറ്റ: ഇറച്ചിയും മത്സ്യവും അടക്കമുള്ള അവശ്യസാധനങ്ങളുടെ വില നിശ്ചയിക്കുന്നതില്‍ ജില്ല ഭരണകൂടത്തിന്റെ വ്യക്തമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഉള്ളതാണ് വയനാട്ടില്‍. എന്നാല്‍ അധികൃതരുടെ ശ്രദ്ധ കുറഞ്ഞതോടെ പലയിടങ്ങളില്‍ നിന്നും പരാതികളും ഉയര്‍ന്നു തുടങ്ങി. ദിവസങ്ങള്‍ക്ക് മുമ്പ് മത്സ്യം അമിത വിലയില്‍ വിറ്റതിനെതിരെ യുവജന സംഘടന രംഗത്തെത്തിയിരുന്നു. 

എന്നില്‍ പുല്‍പ്പള്ളി മേഖലയില്‍ പരാതികള്‍ ഏറുകയാണ്. താഴെയങ്ങാടി മത്സ്യ, മാംസ മാര്‍ക്കറ്റില്‍ കോഴിക്ക് അമിത വിലയീടാക്കുന്നതായാണ് പുതിയ പരാതി. മുള്ളന്‍കൊല്ലിയിലെയും വടാനക്കവലയിലെയും മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്നതിനെക്കാള്‍ വിലകൂട്ടിയാണ് താഴെയങ്ങാടിയില്‍ കോഴിയിറച്ചി വില്‍ക്കുന്നതന്ന് നാട്ടുകാര്‍ പറഞ്ഞു. ശനിയാഴ്ച മുള്ളന്‍കൊല്ലിയില്‍ ഒരു കിലോ കോഴിക്ക് 100ഉം കോഴിയിറച്ചിക്ക് 130ഉം നിരക്കിലായിരുന്നു കച്ചവടം. 

വടാനക്കവലയില്‍ കോഴിയിറച്ചിക്ക് 140 രൂപയാണ് ശനിയാഴ്ച ഈടാക്കിയത്. എന്നാല്‍ താഴെയങ്ങാടിയിലെ മാര്‍ക്കറ്റില്‍ കോഴിക്ക് 110ഉം കോഴിയിറച്ചിക്ക് 150 എന്ന തോതിലാണ് വില വാങ്ങിയത്. കിലോമീറ്റര്‍ പോലും വ്യത്യാസമില്ലാത്ത മറ്റിടങ്ങളില്‍ വിലക്കുറവും ടൗണിലെ മാര്‍ക്കറ്റില്‍ വിലക്കൂടുതലും പതിവാണത്രേ. വില നിശ്ചയിക്കുന്നതിന് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ അധികൃതര്‍ വീണ്ടും പുറപ്പെടുവിക്കണമെന്നും പരിശോധനകള്‍ കര്‍ശനമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. അതേ സമയം നാട്ടുകാരുടെ പ്രതിഷേധത്തിന് ശേഷം ഈ മേഖലയില്‍ പോത്തിറച്ചി ന്യായമായ വിലയിട്ടാണ് വില്‍പ്പന.

മത്സ്യം സുലഭമായ നാളുകളില്‍ പോലും ഉയര്‍ന്ന വിലയിലാണ്‌വയനാട്ടില്‍ പലയിടത്തും കച്ചവടം. ജില്ലാഭരണകൂടം കാര്യക്ഷമമായി ഇടപ്പെട്ട നാളുകളില്‍ കോഴിയിറച്ചിവിലയില്‍ ഏറെക്കുറെ ഏകീകൃത സ്വാഭാവം കൈവന്നിരുന്നു. എന്നാല്‍ കാര്യങ്ങള്‍ വീണ്ടും പഴയപടിയാകുകയാണെന്നാണ് ജനം പറയുന്നത്. മാത്രമല്ല കോഴി മൊത്ത വ്യാപാരികളുടെ സമര്‍ദ്ദത്തിന് അധികൃതര്‍ വഴങ്ങുന്നതായും ആക്ഷേപമുണ്ട്

Follow Us:
Download App:
  • android
  • ios