ആലപ്പുഴ: അമിത വേഗതയിലെത്തിയ കാർ മൂന്ന് ഇരുചക്ര വാഹനങ്ങളിൽ ഇടിച്ച് അപകടം. ചെങ്ങന്നൂർ - മാന്നാർ റോഡിൽ തിക്കപ്പുഴയിലാണ് അപകടം. പരിക്കേറ്റ മൂന്നു പേരെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് ഏഴുമണിയോടെയാണ് അപകടം നടന്നത്. കാറിന്റെ മുൻവശത്തെ ഹെഡ്‌ലൈറ്റുകൾ പ്രവർത്തിച്ചിരുന്നില്ലെന്ന് ദൃക്‌സാക്ഷി പറഞ്ഞു.