ശക്തമായ തിരയിൽ കടൽവെളളം കരയിലേക്ക് അടിച്ചു കയറി

തൃശൂർ: ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ വൻ വേലിയേറ്റമുണ്ടായി. ശക്തമായ തിരയിൽ കടൽവെളളം കരയിലേക്ക് അടിച്ചു കയറി. പാർക്കിങ് ഗ്രൗണ്ട് ഉൾപ്പെടെ വെള്ളത്തിൽ മുങ്ങി. 

കഴിഞ്ഞ ആഴ്ചയും സമാനമായ രീതിയിൽ വെള്ളം കയറിയിരുന്നു. പക്ഷേ ഇത്തവണ രൂക്ഷമാണ് അവസ്ഥ. വെള്ളം കയറിയതോടെ മത്സ്യബന്ധന യാനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി. റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. 

വിനോദ സഞ്ചാര കേന്ദ്രമാണ് ഈ ബീച്ച്. ഇടയ്ക്കിടെ വേലിയേറ്റമുണ്ടാകുന്ന സാഹചര്യത്തിൽ തീരത്ത് കടകളിൽ ഉപജീവനം നടത്തുന്നവർ ദുരിതത്തിലാണ്. 

ജാഗ്രതൈ, 'കണ്‍വിന്‍സിംഗ് തീഫ്' ഇറങ്ങിയിട്ടുണ്ട്; 'മുതലാളിയുടെ സ്വന്തം ആളാ, കൗണ്ടറിലുള്ളത് മുഴുവനെടുത്തോ'

YouTube video player

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം