കൊച്ചി: മറൈന്‍ ഡ്രൈവ് വോക് വേയില്‍ ഉള്ള എല്ലാ അനധികൃത വ്യാപാരസ്ഥാപനങ്ങളും പൊളിച്ചുനീക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്. ഉടന്‍ നടപടിയെടുക്കാന്‍ കൊച്ചി കോര്‍പ്പറേഷനോടാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

പൊലീസിന്‍റെ സഹായത്തോടെ എത്രയും വേഗം അനധികൃത വ്യാപാരസ്ഥാപനങ്ങള്‍ പൊളിച്ചുമാറ്റണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. വോക് വേയിലെ ബെഞ്ചുകളുടെ അറ്റകുറ്റപ്പണി നടത്തണം.  വേക് വേയില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലൈസന്‍സ് ഇല്ലാത്ത ഒരു സ്ഥാപനത്തെയും അവിടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.