Asianet News MalayalamAsianet News Malayalam

ചരിത്രനേട്ടം; സംസ്ഥാനത്തെ ബ്ലോക്കുകളെല്ലാം ഐഎസ്ഒ നിലവാരത്തിൽ

ഗ്രാമവികസന വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളും ഐഎസ്ഒ നിലവാരത്തിലായി. 

Historical achievement All state blocks are ISO standards
Author
Kerala, First Published Dec 31, 2019, 8:23 PM IST

തിരുവനന്തപുരം: ഗ്രാമവികസന വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളും ഐഎസ്ഒ നിലവാരത്തിലായി. സംസ്ഥാനത്ത്  തദ്ദേശ സ്ഥാപനതലത്തിൽ എല്ലാ ബ്ലോക്കു പഞ്ചായത്തുകളും ഡിസംബറിനകം ഐഎസ്ഒ സർട്ടിഫിക്കേഷൻ നേട്ടം കൈവരിക്കുന്നത് സംസ്ഥാന ചരിത്രത്തിലാദ്യമാണ്. 2019 മികവിന്റെ വർഷമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അവസരത്തിലാണ് ബ്ലോക്ക് പഞ്ചായത്തുകൾ അത്യന്തം ശ്രമകരമായ നേട്ടംകുറിച്ച് സംസ്ഥാനത്ത് മുന്നിലെത്തിയത്. 

ഇതോടെ സംസ്ഥാനത്തെ 152 ബ്ലോക്കു പഞ്ചായത്തുകളും സേവനത്തിലും കാര്യക്ഷമതയിലും ഗുണമേൻമയുള്ള സ്ഥാപനങ്ങളായി മാറിയതായി ഗ്രാമവികസന കമ്മീഷണറും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുമായ എൻ പദ്മകുമാർ പറഞ്ഞു. കഴിഞ്ഞ ജൂലൈയിലാണ് എല്ലാ ബ്ലോക്കുകളും ഐഎസ്ഒ നിലവാരത്തിലാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. 

ജില്ലകളിലെ എഡിസി ജനറൽമാരും ബ്ലോക്ക് പഞ്ചായത്തുകളിലെ ജനപ്രതിനിധികളും ജീവനക്കാരും നടത്തിയ സജീവമായ പ്രവർത്തനമാണ് വേഗത്തിൽ ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്നും എല്ലാവരേയും അഭിനന്ദിക്കുന്നതായും ഗ്രാമവികസന കമ്മീഷണർ പറഞ്ഞു.

ആദ്യം കോട്ടയം ജില്ലയിലെ എല്ലാ ബ്ലോക്കുകളും ഐഎസ്ഒ നേടിയിരുന്നു. തുടർന്ന് മറ്റു ജില്ലകളിലെ ബ്ലോക്കുകളും ഐഎസ്ഒ നേടി. തൃശൂർ കിലയും ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുമാണ് ഗ്രാമവികസന വകുപ്പിനൊപ്പം ഐഎസ്ഒ സർട്ടിഫിക്കേഷൻ നടപടികളിൽ പങ്കാളിത്തം വഹിച്ചത്. ബ്ലോക്ക് പഞ്ചായത്തുകളുടെ ജനകീയാസൂത്രണം പദ്ധതിയുമായി സംയോജിപ്പിച്ചാണ്   പ്രവർത്തനങ്ങൾ നടത്തിയത്.

ത്രിതല പഞ്ചായത്തുകളിൽ മധ്യനിരയിൽ പ്രവർത്തിക്കുന്ന  ബ്ലോക്കുകളെല്ലാം ഐഎസ്ഒ  സർട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നത് ഇന്ത്യയിൽ ആദ്യമാണെന്ന് ഗ്രാമവികസന അഡീഷണൽ ഡവലപ്മെന്റ് കമ്മീഷണറും ബ്ലോക്ക് പഞ്ചായത്തുകളുടെ ഐഎസ്ഒ സംസ്ഥാന നോഡൽ ഓഫീസറുമായ വി.എസ്.സന്തോഷ്കുമാർ പറഞ്ഞു.

Follow Us:
Download App:
  • android
  • ios