കായംകുളം:  ചീട്ടുകളിയും കഞ്ചാവ് ഉപയോഗവും ചോദ്യം ചെയ്തതിന് വീടുകയറി  ആക്രമിച്ചു. ചിറക്കടവം പട്ടാണിപ്പറമ്പിൽ സുധീറിന്റെ വീടാണ് കഞ്ചാവ് സംഘം ആക്രമിച്ചത്. സുധീർ, ഭാര്യ ആമിന, മക്കളായ മുഹമ്മദ്‌ ഷാ, സൽമാൻ എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റു സാരമായി പരിക്കേറ്റ ഇവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്തു കഞ്ചാവ് ചീട്ടുകളി സംഘത്തിന്റെ വിളയാട്ടമാണെന്ന ആരോപണം നേരത്തെയും ഉയർന്നിരുന്നു.