കാട്ടാന ശല്യം രൂക്ഷമായതോടെ ഇവിടെ പട്ടയം ലഭിച്ച പലരും ഇവിടെ നിന്ന് പോയി. മഴ കടുത്തതോടെ പാറപ്പുറത്തുള്ള ജീവിതവും സാധിക്കാതെ വന്നതോടെ സമീപവാസിയുടെ വീടിന് മുകളില്‍ ഷെഡ് കെട്ടിയാണ് ഇപ്പോള്‍ അമ്മയും മകനും താമസിക്കുന്നത്. 

താമസിച്ചിരുന്ന ഷെഡ് കാട്ടാന തകര്‍ത്തു. പാറപ്പുറത്ത് അഭയം തേടി രോഗിയായ അമ്മയും മാനസിക വെല്ലുവിളികള്‍ നേരിടുന്ന മകനും. ഇടുക്കി ചിന്നക്കനാല്‍ സിങ്കുണ്ടം 301 കോളനിയിലെ വിമലയും മകന്‍ സനലുമാണ് ഈ ദുരിത ജീവിതത്തില്‍ വര്‍ഷങ്ങളായി കഴിയുന്നത്. 2003ലാണ് 301 കോളനിയില്‍ സര്‍ക്കാര്‍ ഇവര്‍ക്ക് ഭൂമി നല്‍കിയത്. കാട്ടാന ശല്യം രൂക്ഷമായിരുന്ന പ്രദേശമായിരുന്നു ഇത്. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതോട് കൂടി വിമലയുടെ ദുരിതം ഇരട്ടിയായി.

മൂന്ന് പെണ്‍മക്കളെ കൂലിപ്പണിയെടുത്ത് ഈ അമ്മ വിവാഹം ചെയ്തുനല്‍കി. മാനസിക വെല്ലുവിളി നേരിടുന്ന മകനുമൊന്നിച്ച് ഈ പട്ടയ ഭൂമിയിലെ വീട്ടില്‍ കഴിയുകയായിരുന്നു വിമല. ഇവര്‍ താമസിച്ചിരുന്ന ഷെഡ് കാട്ടാനയുടെ ആക്രമത്തില്‍ തകര്‍ന്നതോടെ സമീപത്തുള്ള വലിയ പാറപ്പുറത്താണ് അമ്മയും മകനും താമസിക്കുന്നത്. കാട്ടാന ശല്യം രൂക്ഷമായതോടെ ഇവിടെ പട്ടയം ലഭിച്ച പലരും ഇവിടെ നിന്ന് പോയി.

മഴ കടുത്തതോടെ പാറപ്പുറത്തുള്ള ജീവിതവും സാധിക്കാതെ വന്നതോടെ സമീപവാസിയുടെ വീടിന് മുകളില്‍ ഷെഡ് കെട്ടിയാണ് ഇപ്പോള്‍ അമ്മയും മകനും താമസിക്കുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന മകന് ലഭിക്കുന്ന 1600 രൂപയാണ് ഇവരുടെ ഏക വരുമാന മാര്‍ഗം. ഇടയ്ക്കിടെ അക്രമാസക്തനാകുന്ന മകനെ തനിയെ വിട്ട് ജോലിക്ക് പോകാനും സാധിക്കാത്ത അവസ്ഥയിലാണ് വിമലയുള്ളത്. മകന് ഒരു നേരമെങ്കിലും നല്ല ഭക്ഷണവും അടച്ചുറപ്പുള്ള വീടും കിട്ടണമെന്ന ആഗ്രഹം മാത്രമാണ് ഈ അമ്മയ്ക്കുള്ളത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona