വീട്ടില്‍ നിന്നും തീയും പുകയും ഉയരുന്നതു കണ്ട സമീപവാസികള്‍ ഓടിക്കൂടി അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ശങ്കരിയമ്മയെ രക്ഷിക്കാനായില്ല. അഗ്‌നിശമന സേന സ്ഥലത്തെത്തി തീ പൂര്‍ണമായും അണച്ചു. നാളുകളായി ഈ വീട്ടില്‍ ഒറ്റക്കാണ് ശങ്കരിയമ്മ കഴിഞ്ഞു വന്നിരുന്നത്

കായംകുളം: കണ്ടല്ലൂര്‍ വടക്ക് വാഴുവേലില്‍ വടക്കതില്‍ പരേതനായ പരമേശ്വരന്‍ നായരുടെ ഭാര്യ ശങ്കരിയമ്മ (90) ആണ് വീടിന് തീപിടിച്ച് പൊള്ളലേറ്റ് മരിച്ചത്. ഇന്ന് രാവിലെ പാചകം ചെയ്തു കൊണ്ടിരുന്നപ്പോള്‍ അടുപ്പില്‍ നിന്നും തീപടരുകയായിരുന്നു എന്നാണ് കരുതുന്നത്.

വീട്ടില്‍ നിന്നും തീയും പുകയും ഉയരുന്നതു കണ്ട സമീപവാസികള്‍ ഓടിക്കൂടി അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ശങ്കരിയമ്മയെ രക്ഷിക്കാനായില്ല. അഗ്‌നിശമന സേന സ്ഥലത്തെത്തി തീ പൂര്‍ണമായും അണച്ചു. നാളുകളായി ഈ വീട്ടില്‍ ഒറ്റക്കാണ് ശങ്കരിയമ്മ കഴിഞ്ഞു വന്നിരുന്നത്.