അസുഖ ബാധിതനായ സഹോദരനൊത്താണ് ഈ വീട്ടിൽ കഴിഞ്ഞിരുന്നത്. തൊഴിലുറപ്പ് ജോലിയിൽ നിന്നുള്ള വരുമാനമായിരുന്നു ആകെയുള്ള ആശ്രയം

മുഹമ്മ: ജാനുവിന് സ്വപ്ന വീടൊരുക്കി മുഹമ്മ പഞ്ചായത്ത്. ഇടിഞ്ഞു പൊളിഞ്ഞ കൂരയിൽ കഴിഞ്ഞിരുന്ന കായിപ്പുറം ശാസ്താങ്കൽ സ്വദേശി ജാനുവിന് ലൈഫ് പദ്ധതിയിൽപ്പെടുത്തിയാണ് വീട് നൽകിയത്. കൃഷി മന്ത്രി പി പ്രസാദ് വീട്ടിന്റെ താക്കോൽ ജാനുവിന് കൈമാറും. ലൈഫ് പദ്ധതിയിൽ അപേക്ഷ സമർപ്പിച്ചിരുന്ന ജാനുവിന് സ്വന്തമായി സ്ഥലമില്ലെന്ന കാരണത്താൽ വീട് ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് മനോവിഷമത്തിലായിരുന്നു ജാനു.

താമസിക്കുന്ന സ്ഥലം പൂർവ്വികരുടെ പേരിലായതിനാൽ കൂട്ടവകാശികൾ ഉണ്ടായിരുന്നതാണ് തടസമായത്. ഇതേ തുടർന്ന് അതി ദരിദ്ര ലിസ്റ്റിൽപ്പെടുത്തിയാണ് വീടിന് പണം അനുവദിച്ചത്. കഴിഞ്ഞ ഡിസംബറിൽ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബുവും ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി ഡി വിശ്വനാഥനും വീടിന് തറക്കല്ലിട്ടു. ഉദാരമനസ്ക്കരുടെ സഹായത്തോടെ നാല് മാസം കൊണ്ടാണ് വീട് നിർമാണം പൂർത്തീകരിച്ചത്. പതിറ്റാണ്ടുകൾക്ക് മുൻപ് നിർമിച്ച ഓട് മേഞ്ഞ വീട് മേൽക്കൂര ഇടിഞ്ഞു അപകടാവസ്ഥയിലായിരുന്നു.

Read More.... 'ദൈവത്തിന്റെ കൈ'; ബസിനുള്ളിൽ നിന്ന് പുറത്തേക്ക് വീഴാൻ തുടങ്ങിയ യുവാവിനെ ഒറ്റ കയ്യിൽ തിരിച്ച് പിടിച്ച് കണ്ടക്ടർ

അസുഖ ബാധിതനായ സഹോദരനൊത്താണ് ഈ വീട്ടിൽ കഴിഞ്ഞിരുന്നത്. തൊഴിലുറപ്പ് ജോലിയിൽ നിന്നുള്ള വരുമാനമായിരുന്നു ആകെയുള്ള ആശ്രയം. വീടിന്റെ അപകടാവസ്ഥ കണ്ട് പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ അതി ദരിദ്രരുടെ ലിസ്റ്റിൽ ജാനുവിന്റെ പേരു ഉൾപ്പെടുത്തുകയായിരുന്നു. ലൈഫ് പദ്ധതിയിൽ പെടുത്തി നാലു ലക്ഷം രൂപ അനുവദിച്ചു. വാർഡ് മെമ്പറിന്റെ നേതൃത്വത്തിലാണ് നിർമാണ കമ്മറ്റി പ്രവർത്തിച്ചത്.