ഹോംസ്റ്റേയില്‍ അതിക്രമിച്ചു കയറി ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും മൊബൈല്‍ ഫോണും വാച്ചും ഷര്‍ട്ടും കവരുകയും ചെയ്ത സംഭവത്തില്‍ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. 

സുല്‍ത്താന്‍ബത്തേരി: ഹോംസ്റ്റേയില്‍ അതിക്രമിച്ചു കയറി ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും മൊബൈല്‍ ഫോണും വാച്ചും ഷര്‍ട്ടും കവരുകയും ചെയ്ത സംഭവത്തില്‍ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കല്‍പ്പറ്റ വെങ്ങപ്പളളി വൈശാലി വീട്ടില്‍ അശ്വിന്‍ കുമാര്‍(21), കല്‍പ്പറ്റ തുര്‍ക്കി ചാലിപ്പടി വീട്ടില്‍ ഷാഹുല്‍ ഹമീദ്(25) എന്നിവരെയാണ് ബത്തേരി എസ്.ഐ കെ.വി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 

സംഭവശേഷം ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ കല്‍പ്പറ്റയില്‍ നിന്നാണ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേര്‍ കൂടി പിടിയിലാകാനുള്ളതായി പൊലീസ് അറിയിച്ചു. 2023 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. പഴുപ്പത്തൂരിലെ ഹോംസ്‌റ്റേയിലായിരുന്നു നാല് യുവാക്കള്‍ രാത്രി അതിക്രമിച്ചു കയറി അക്രമം അഴിച്ചുവിട്ടത്. സ്ഥാപനത്തിന്റെ മുന്‍ ഭാഗത്തും പിന്‍ ഭാഗത്തുമുള്ള ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.

അകത്ത് കയറി ബാഗില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണും വാച്ചും ഷര്‍ട്ടും കവർന്നുവെന്ന മലപ്പുറം പൊന്നാനി സ്വദേശിയുടെ പരാതിയിലാണ് നടപടി. സിവില്‍ പോലീസ് ഓഫിസര്‍മാരായ ടി ആര്‍ രജീഷ്, കെ ബി. അജിത്ത്, നിയാദ്, അനിത്ത്കുമാര്‍, അജ്മല്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

കാട്ടുപന്നിയെ വെടിവയ്ക്കാൻ അനുമതിയായി, തെരഞ്ഞെടുപ്പ് കാലത്ത് തോക്കില്ലാതെ കുടുങ്ങി ബിലാത്തിക്കുളംകാർ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം