അമ്പലപ്പുഴ: ചാരായം വാറ്റുന്നതിനിടെ 30 ലിറ്റർ കോടയുമായി അച്ഛനും മകനും ബന്ധുവും പൊലീസ്  പിടിയിൽ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കൊപ്പറക്കടവ് കൊച്ചേഴര വീട്ടിൽ ബാലചന്ദ്രൻ (55), മകൻ ബിനു (30), ബന്ധു സുഭാഷ് (32) എന്നിവരെയാണ് ഇന്ന് പുലർച്ചെ അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്. 

വീടിനു സമീപം ചാരായം വാറ്റ് നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൂവരും പിടിയിലായത്. വാറ്റുപകരണങ്ങളും പൊലീസ് കണ്ടെടുത്തു. അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റു ചെയ്തു.