Asianet News MalayalamAsianet News Malayalam

ഓണക്കാലത്ത് കര്‍ഷകരില്‍ നിന്നും 600 ടണ്‍ പച്ചക്കറികള്‍ സംഭരിക്കുമെന്ന് ഹോർട്ടികോർപ്പ്

ഓണക്കാലത്തോട് അനുബന്ധിച്ച് കര്‍ഷകരില്‍ നിന്നും ആറുനൂറ് ടണ്‍ പച്ചക്കറികള്‍ സംഭവരിക്കുമെന്ന് ഹോർട്ടിക്കോര്‍പ്പ്. 

Horticorp to procure 600 tonnes of vegetables from farmers during Onam
Author
Kerala, First Published Aug 23, 2020, 12:30 AM IST

ഇടുക്കി: ഓണക്കാലത്തോട് അനുബന്ധിച്ച് കര്‍ഷകരില്‍ നിന്നും അറുനൂറ് ടണ്‍ പച്ചക്കറികള്‍ സംഭവരിക്കുമെന്ന് ഹോർട്ടിക്കോര്‍പ്പ്. സംഭരണശേഷിയുടെ 10 ശതമാനം അധിക പണം നല്‍കിയാവും പച്ചക്കറികള്‍ ശേഖരിക്കുക. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വട്ടവടയിലടക്കം എക്കറ് കണക്കിന് ഭൂമിയില്‍ കര്‍ഷകര്‍ പച്ചക്കറി ക്യഷി  ഇക്കിയെങ്കിലും കടുത്ത വേനലില്‍ കരുഞ്ഞുണി. 

പല മേഖലകളും കണ്ടൈമെന്റ് സോണായി നിലനില്‍ക്കുകയും വാഹന സൗകര്യം നിലച്ചതുമാണ് ക്യഷി നശിച്ചുപോകാന്‍ കാരണം. ഇതിനുശേഷം ഓണക്കാലം ലക്ഷ്യമിട്ട് ഉരുളക്കിഴങ്ങ്, കാബേജ്, ക്യാരറ്റ്, വെളുത്തുള്ളി, ബീന്‍സ് അടക്കമുള്ള പച്ചക്കറികളാണ് വിളവെടുപ്പിനൊരുങ്ങി നില്‍ക്കുന്നത്. 

മന്ത്രി വിഎസ് സുനില്‍ കുമാറിന്റെ ഇടപെടലില്‍ വട്ടവടയില്‍ ആരംഭിച്ച ഹോര്‍ട്ടികോര്‍പ്പിന്റെ ജില്ല ഉപ സംഭരണ കേന്ദ്രം വഴിയാണ് പച്ചക്കറികള്‍ ശേഖരിക്കുന്നത്. അഡീഷണല്‍ ഡാറക്ടര്‍ മധു ജോര്‍ജ്ജിന്റെ നേത്യത്വത്തില്‍ വട്ടവട, കാന്തല്ലൂര്‍, ചിന്നക്കനാല്‍, ദേവികുളം, ബൈസന്‍വാലി എന്നിവിടങ്ങളിലെ ക്യഷി ഓഫീസര്‍മാര്‍ കര്‍ഷകരെ നേരില്‍ സന്ദര്‍ശിച്ച് പച്ചക്കറികള്‍ സംഭരിക്കുക. 

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അറിയുന്നതിനും ആരോപണങ്ങള്‍ ഒഴിവാക്കുകയുമാണ് ലക്ഷ്യം. ഓരോ ദിവസവും രാവിലെ ഏഴിന് വില പ്രസിദ്ധികരിക്കുമെന്ന് ഹോട്ടിക്കോര്‍പ്പ് മാനേജര്‍ ജിജോ രാധാക്യഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 580 ടണ്‍ പച്ചക്കറിയാണ് ഹോട്ടിക്കാര്‍പ്പ് ശേഖരിച്ചത്. 

ഇത്തവണ 600 ടണ്‍ ശേഖരിക്കുകയാണ് ല്ക്ഷ്യം. കണ്ണന്‍ ദേവന്‍ കമ്പനിയുടെ എസ്റ്റേറ്റുകളില്‍ ഏക്കറുകണക്കിന് ഭൂമിയിലാണ് തൊഴിലാളികള്‍ പച്ചക്കറി ക്യഷി നടത്തുന്നത്. അടുക്കളത്തോട്ടങ്ങള്‍ കേന്ദ്രീകരിച്ചും ക്യഷി തക്യതിയാണ്. ഹോട്ടിക്കോര്‍പ്പിന്റെ ശക്തമായ മേല്‍ന്നോട്ടം ലഭിച്ചാല്‍ ഓണക്കാലത്ത് സംസ്ഥാനത്തിന് ആവശ്യമായ പച്ചക്കറികള്‍ മൂന്നാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിക്കാന്‍ കഴിയും.

Follow Us:
Download App:
  • android
  • ios