ഹോസ്റ്റലിലെ പാചകക്കാരനായ വിജിത്ത് മൂന്ന് പെൺകുട്ടികളെ പീഡിപ്പിച്ചതായാണ് പരാതി

കണ്ണൂർ: വളപട്ടണത്ത് വനിതാ ഹോസ്റ്റലിൽ നടന്ന പീഡനവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിലെ പാചകക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പടുവിലായി ഊർപ്പള്ളിയിലെ വിജിത്തിനെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. ഹോസ്റ്റലിലെ പാചകക്കാരനായ വിജിത്ത് മൂന്ന് പെൺകുട്ടികളെ പീഡിപ്പിച്ചതായാണ് പരാതി. കണ്ണൂർ എസിപി ടി കെ രത്നകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

എം ഡി എം എയുമായി മൂന്ന് പേർ പിടിയിൽ

തൃശൂരിൽ എം ഡി എം എയുമായി യുവതി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. തൃശൂർ കൊക്കാല സ്വദേശിയായ സഞ്ജുന (28), പൂത്തോൾ സ്വദേശി മെബിൻ (29), ചേറൂർ സ്വദേശി കാസിം(28) എന്നിവരെയാണ് ഷാഡോ പൊലീസ് പിടികൂടിയത്. 18 ഗ്രാം എം ഡി എം എയാണ് ഇവരിൽ നിന്ന് പൊലീസ് കണ്ടെടുത്തത്.

13കാരനെ പീഡിപ്പിച്ച യുവാവ് പിടിയിൽ

മലപ്പുറം: പതിമൂന്ന് വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ യുവാവ് പിടിയില്‍. അരീക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കണ്ണൂര്‍ പാട്യം ചാമവളയില്‍ വീട്ടില്‍ സി. മഹ്‌റൂഫിനെയാണ് (42) അരീക്കോട് എസ്എച്ച്ഒ ലൈജുമോന്‍ സിവി അറസ്റ്റ് ചെയ്തത്. കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തായത്. 

വിവരമറിഞ്ഞ് കുട്ടിയുടെ കുടുംബം കഴിഞ്ഞ ദിവസം അരീക്കോട് പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വടകരയിലെ ജോലി സ്ഥലത്തുനിന്ന് പിടിയിലായത്. പ്രതി കുട്ടിയെ പല തവണ പീഡനത്തിന് ഇരയാക്കിയതായും പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ പോക്‌സോ (Pocso case), പ്രകൃതി വിരുദ്ധ പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി. മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.