ഞായറാഴ്ച രാത്രി പത്തോടെ പോത്തുകല്ല് പീപ്പിള്‍സ് വില്ലേജ് റോഡില്‍ വെച്ചാണ് പിടിച്ചുപറിയും ആക്രമവും നടത്തിയത്.

മലപ്പുറം: ഹോട്ടല്‍ ഉടമയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച് പണം കവര്‍ന്നു. സംഭവത്തില്‍ രണ്ടംഗ സംഘത്തെ അറസ്റ്റു ചെയ്തു. എടക്കര ചാത്തമുണ്ടയിലെ ഉബൈദുല്ല (23), പോത്തുകല്ല് കുട്ടന്‍ കുളംകുന്നിലെ അരുണ്‍ജിത്ത് (23) എന്നിവരെയാണ് പോത്തുല്ല് ഇന്‍സ്‌പെക്ടര്‍ സുകുമാരന്‍ അറസ്റ്റ് ചെയ്തത്. പ്രതികൾ എവിടെയെന്ന് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച രാത്രി പത്തോടെ പോത്തുകല്ല് പീപ്പിള്‍സ് വില്ലേജ് റോഡില്‍ വെച്ചാണ് പിടിച്ചുപറിയും ആക്രമവും പ്രതികള്‍ നടത്തിയത്. ഹോട്ടല്‍ ഉടമയുടെ 4500 രൂപയും പിടിച്ചുപറിച്ചു.തെളിവെടുപ്പിന് ശേഷം തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. എസ് ഐ കെ മനോജ്, എസ് സി പി ഒ മാരായ ഗീത, മുഹമ്മദ് കുട്ടി, സി പി ഒമാരായ ഷൈനി, വിപിന്‍ എന്നിവരാണ് അക്രമി സംഘത്തെ പിടികൂടിയത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പോത്തുകല്ല്, വണ്ടൂര്‍ സ്റ്റേഷനുകളില്‍ ഒന്നാം പ്രതി ഉബൈദുല്ലക്കെതിരെ കേസുകളുണ്ട്.