Asianet News MalayalamAsianet News Malayalam

സ്കൂൾ വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉൽപ്പന്ന വില്‍പ്പന; കച്ചവടം ഹോട്ടലിന്‍റെ മറവിൽ, പ്രതി പിടിയില്‍

 

hotel owner arrested with banned tobacco products in Varkala
Author
First Published Jan 8, 2023, 1:22 PM IST

വര്‍ക്കല: തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ സ്കൂള്‍ വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങള്‍ വിറ്റ വിൽക്കുന്നവരെ പൊലീസ് പിടികൂടി. ഹോട്ടലിന്‍റെ മറവിലായിരുന്നു നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ കച്ചവടം നടത്തിയിരുന്നത്. വർക്കല സ്വദേശിയും ഷാജൂസ് ഹോട്ടലിന്റെ ഉടമയുമായ ഷാജു, വർക്കല സ്വദേശിയായ സജീവ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പൊലീസ് എത്തിയതറിഞ്ഞ്  ഒളിവിൽ പോയ ഹോട്ടലുടമയെ മണിക്കൂറുകൾക്കകം  പൊലീസ് പിടികൂടുകയായിരുന്നു.

ഹോട്ടൽ ജീവനക്കാർക്ക് താമസിക്കുന്നതിന് വേണ്ടി സമീപത്തു തന്നെ ഒരു വീട് വാടകയ്ക്ക് എടുത്തിരുന്നു. ഇവിടെയായിരുന്നു നിരോധിത പുകയില വസ്തുക്കളായ ഹാന്‍സ് അടക്കം സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കടയിൽ എത്തുന്ന സ്കൂൾ വിദ്യാർത്ഥികളെ പൊലീസിന്റെ പ്രത്യേക ഷാഡോ ടീം നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്നാണ് മിന്നല്‍ പരിശോധന നടത്തിയത്. 

പിന്നാലെ ഷാജുവിന്‍റെ  ഹോട്ടലിലും പൊലീസ് പരിശോധന നടത്തി. ഇവിടെ നിന്നും വില്പനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങള്‍ കണ്ടെടുത്തു. ഇതിനിടയിൽ ഹോട്ടൽ ജീവനക്കാരൻ സമീപത്തെ വാടക വീട്ടിലെത്തി ലഹരി വസ്തുക്കൾ കൈകാര്യം ചെയ്യുന്നത് പൊലീസിന്‍റെ ശ്രദ്ധയിൽ പെട്ടു. ഇതോടെയാണ് പൊലീസ്  ജീവനക്കാർ താമസിക്കുന്ന വീട്ടിൽ പരിശോധന നടത്തിയത്. പരിശോധനയില്‍  വീടിൻറെ പുറകുവശത്തുള്ള ഉപയോഗശൂന്യമായ കുളിമുറിയിൽ നിന്നുമാണ് വൻതോതിൽ ലഹരിവസ്തുക്കൾ കണ്ടെടുത്തത്.   

അതിനിടെ കൊല്ലം  കൊല്ലം കരുനാഗപ്പളളിയിൽ രണ്ടു ലോറികളിൽ കടത്തിയ ഒരു കോടി രൂപയുടെ നിരോധിത പാൻമസാല പൊലീസ് പിടികൂടി. ലോറി ഡ്രൈവർ കരുനാഗപ്പള്ളി തൊടിയൂർ സ്വദേശി തൗസീഫ് പിടിയിലായി. സവാള ചാക്കുകൾ മുകളിൽ അടുക്കിയ നിലയിലായിരുന്നു പാന്‍മസാല സൂക്ഷിച്ചിരുന്നത്. മറ്റൊരു ലോറി ഡ്രൈവർ പൊലീസിനെ വെട്ടിച്ചുകടന്നുകളഞ്ഞു. ഒന്നേകാൽ ലക്ഷം പാൻമസാല പാക്കറ്റുകൾ ലോറിയിൽ നിന്നും പിടിച്ചെടുത്തത്. 

Read More :  സവാള ചാക്കിനടയില്‍ ഒളിപ്പിച്ച നിലയില്‍ ഒന്നേകാല്‍ ലക്ഷം പാക്കറ്റ് പാന്‍മസാല; ഒരാള്‍ അറസ്റ്റില്‍

Follow Us:
Download App:
  • android
  • ios