Asianet News MalayalamAsianet News Malayalam

തൊഴിലാളിയുടെ കുത്തേറ്റ് ചികിൽസയിലായിരുന്ന ഹോട്ടൽ ഉടമ മരിച്ചു

ഹോട്ടലിലെ തൊഴിലാളിയായ കറുകച്ചാൽ കൂത്രപ്പള്ളി സ്വദേശി കൈനിക്കര ജോസ് ഇന്നലെ രാത്രിയാണ് രഞ്ജിത്തിനെ കുത്തിയത്.
ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 

hotel owner, who was being treated after being stabbed by the worker, died fvv
Author
First Published Nov 16, 2023, 6:01 PM IST

കോട്ടയം: കോട്ടയം കറുകച്ചാലിൽ തൊഴിലാളിയുടെ കുത്തേറ്റ് ചികിൽസയിലായിരുന്ന ഹോട്ടൽ ഉടമ മരിച്ചു. കറുകച്ചാൽ ദൈവം പടിയിൽ പ്രവർത്തിക്കുന്ന ചട്ടിയും തവിയും എന്ന ഹോട്ടലിന്റെ ഉടമയായ മാവേലിക്കര സ്വദേശി രഞ്ജിത് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരിച്ചത്. ഹോട്ടലിലെ തൊഴിലാളിയായ കറുകച്ചാൽ കൂത്രപ്പള്ളി സ്വദേശി കൈനിക്കര ജോസ് ഇന്നലെ രാത്രിയാണ് രഞ്ജിത്തിനെ കുത്തിയത്. 

തൊഴിൽ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത് എന്നാണ് പോലീസ് പറയുന്നത്. തൃക്കൊടിത്താനം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പ്രതി ജോസ് പോലീസ് പിടിയിൽ ആയിട്ടുണ്ട് എന്നാണ് സൂചന

അമ്മ മരിച്ചത് മകൻ്റെ അടിയേറ്റ് തന്നെ; അച്ഛൻ മരിച്ചത് ഹൃദയാഘാതം മൂലവും; മകൻ അറസ്റ്റിൽ

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios