ചെങ്ങന്നൂരിൽ പാചകവാതക സിലിണ്ടറിൽ നിന്ന് തീപടർന്ന്  പൊള്ളലേറ്റ ഹോട്ടൽ ജീവനക്കാരി മരിച്ചു. തിരുവല്ല ഓതറ സ്വദേശി ഇന്ദിരയാണ് മരിച്ചത് . ഇന്ന് രാവിലെ പൊള്ളലേറ്റ ഇന്ദിര ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

ആലപ്പുഴ: ചെങ്ങന്നൂരിൽ പാചകവാതക സിലിണ്ടറിൽ നിന്ന് തീപടർന്ന് പൊള്ളലേറ്റ ഹോട്ടൽ ജീവനക്കാരി മരിച്ചു. തിരുവല്ല ഓതറ സ്വദേശിനി ഇന്ദിര ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാവിലെ എട്ടുമണിയോടെ ചെങ്ങന്നൂർ ബഥേൽ ജങ്ഷഷനിലാണ് സംഭവം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുതിയ പാചക വാതക സിലിണ്ടറിന്‍റെ അടപ്പ് മാറ്റിയപ്പോൾ വാതക ചോർച്ച ഉണ്ടാവുകയും തൊട്ടടുത്തുണ്ടായിരുന്ന അടുപ്പിൽ നിന്ന് തീ പടരുകയുമായിരുന്നു. ഉടൻ ഫയർഫോഴ്സിനെ വിവരമറിയിച്ചെങ്കിലും ഇടുങ്ങിയ റോഡിലൂടെ എത്തിച്ചേരുന്നതിന് താമസം നേരിട്ടു. തീയണച്ചശേഷം ഇന്ദിരയെ ആദ്യം ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വണ്ടാനത്തേക്ക് മാറ്റുകയായിരുന്നു.