Asianet News MalayalamAsianet News Malayalam

പഴകിയ ഭക്ഷണം, നിയമലംഘനം; റെയ്ഡില്‍ കുടുങ്ങിയത് ഈ ഹോട്ടലുകള്‍

അട്ടക്കുളങ്ങരയിലെ ബുഹാരി, ദാവത്ത്, ബിസ്മി, ഇഫ്ത്താർ, സൺവ്യൂ, പാളയത്തെ എംആർഎ, സംസം, ആര്യാസ്, ആയുർവേദ കോളേജ് ജംങ്ഷനിലെ ഓപ്പൺ ഹൗസ്, സഫാരി എന്നിവിടങ്ങളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തത് തലസ്ഥാനത്തെ ഭക്ഷണപ്രേമികള്‍ക്ക് ഞെട്ടലായിട്ടുണ്ട്. 

hotels found keeping old food and violating food safety rules in thiruvananthapuram
Author
Thiruvananthapuram, First Published Jul 12, 2019, 3:42 PM IST

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ ആരോഗ്യ വിഭാഗം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍, പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. അന്‍പതിലധികം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍, ചെറുതും വലുതുമായ 30-ലധികം ഹോട്ടലുകളില്‍ നിന്നും പഴകിയ ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തു. പഴക്കമുള്ള ചിക്കന്‍, ബീഫ്, മട്ടന്‍, മത്സ്യം, പൊറോട്ട, ചൈനീസ് മസാല, എണ്ണക്കറികള്‍, പഴകിയ എണ്ണ, തൈര്, മയൊണൈസ് എന്നിവയാണ് പിടിച്ചെടുത്തത്. പരിശോധന ഇനിയും തുടരുമെന്ന് നഗരസഭ മേയര്‍ വി കെ പ്രശാന്ത് വ്യക്തമാക്കി.

ആറു സ്‌ക്വാഡുകളാണ് ഇന്നലെ നഗരത്തിലെ ഹോട്ടലുകളില്‍ പരിശോധന നടത്തിയത്. പല ഹോട്ടലുകളിലും വില്‍പനക്ക് വച്ചത്  ദിവസങ്ങള്‍ പഴക്കമുള്ളതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണ പദാര്‍ത്ഥങ്ങളാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. പല ഹോട്ടലുകളുടെ അടുക്കളകളിലും പരിസരത്തും വന്‍ മാലിന്യ ശേഖരവും പരിശോധനയില്‍ കണ്ടെത്തി. സ്പ്രേ പെയിന്‍റ് കട്ട പിടിക്കാതിരിക്കാന്‍ ഭക്ഷണ സാധനങ്ങള്‍ക്കൊപ്പം ഫ്രീസറില്‍ സൂക്ഷിച്ചതും പരിശോധനയില്‍ കണ്ടെത്തി.

അട്ടക്കുളങ്ങരയിലെ ബുഹാരി, ദാവത്ത്, ബിസ്മി, ഇഫ്ത്താർ, സൺവ്യൂ, പാളയത്തെ എംആർഎ, സംസം, ആര്യാസ്, ആയുർവേദ കോളേജ് ജംങ്ഷനിലെ ഓപ്പൺ ഹൗസ്, സഫാരി എന്നിവിടങ്ങളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തത് തലസ്ഥാനത്തെ ഭക്ഷണപ്രേമികള്‍ക്ക് ഞെട്ടലായിട്ടുണ്ട്. 

ഇത്തരം ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മേയര്‍ അറിയിച്ചു. നോട്ടീസ് നല്‍കിയിട്ടും പിഴവുകള്‍ ആവര്‍ത്തിക്കുന്ന ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മേയര്‍ വ്യക്തമാക്കി. തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ല, മാലിന്യം വേര്‍തിരിച്ച് ശേഖരിച്ചിട്ടില്ല, അടുക്കളയുടെ ഭിത്തികള്‍ കൃത്യസമയത്ത് പെയിന്‍റ് ചെയ്തിട്ടില്ല, ഉറവിട മാലിന്യസംസ്കരണ സംവിധാനം ഏർപ്പെടുത്തിയിട്ടില്ല, വൃത്തിരഹിതമായ അന്തരീക്ഷം എന്നിവയെല്ലാം നിയമലംഘനമായാണ് കണക്കാക്കുന്നത്.

പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയ തിരുവനന്തപുരത്തെ ഹോട്ടലുകള്‍ ഇവയാണ്

സംസം റസ്റ്റോറന്‍റ് , പാളയം
ബുഹാരി, അട്ടക്കുളങ്ങര
ഇന്ത്യൻ കോഫി ഹൗസ്, കെഎസ്ആർടിസി തമ്പാനൂർ
ശ്രീ ഗുരുവായൂരപ്പൻ ഹോട്ടൽ, ഗാന്ധാരിഅമ്മൻകോവിൽ റോഡ് 
എംആർഎ റസ്റ്റോറന്‍റ്, പാളയം
തന്നൂസ് റസ്റ്റോറന്‍റ്, കമലേശ്വരം
സീനത്ത് ഹോട്ടൽ, മണക്കാട്
അശ്വതി ടീസ്റ്റാൾ, മണക്കാട് 
റാഹത്ത് ഹോട്ടൽ, മണക്കാട് 
ഗീതാഞ്ജലി ടിഫിൻ സെന്‍റർ, മണക്കാട് 
അല്‍ സഫ റസ്റ്റോറന്‍റ്, കമലേശ്വരം 
ഹോട്ടൽ പങ്കജ്, സ്റ്റാച്ചു
ഹോട്ടൽ സഫാരി, ഓവർബ്രിഡ്ജ് തമ്പാനൂർ 
ഓപ്പൺ ഹൗസ്, ആയുര്‍വ്വേദ കോളേജ് 
ഹോട്ടൽ ആര്യാസ്, പുളിമൂട് 
ചിരാഗ് ഇൻ, സെക്രട്ടറിയേറ്റ് 
ഹോട്ടൽ ഗീത്, പുളിമൂട് 
സ്റ്റാച്ചു റസ്റ്റോറൻറ്, സ്റ്റാച്യു 
എസ്‍പി കാറ്റേഴ്സ്
പിആർഎസ് ഹോസ്പിറ്റൽ ക്യാൻറീൻ, കരമന
നെസ്റ്റ് റസ്റ്റോറൻറ് പി ആർ എസ്, കരമന
ഹോട്ടൽ കൃഷ്ണ ദീപം, കാലടി
ഹോട്ടൽ സ്വാഗത്, പാളയം 
ട്രിവാൻഡ്രം ഹോട്ടൽ, സ്റ്റാച്ചു
മാളിക റസ്റ്റോറൻറ്
ഹോട്ടൽ ടൗൺ ടവർ 
ഹോട്ടൽ കൃഷ്ണ 
ഹോട്ടൽ വിനോദ്, മാഞ്ഞാലിക്കുളം
ഹോട്ടൽ അനന്താസ്, മാഞ്ഞാലിക്കുളം
ഹോട്ടൽ മുരളി, ഗാന്ധാരിഅമ്മൻ റോഡ്
ട്രാവൻകൂർ, കരമന
ബിസ്മി ഹോട്ടൽ, അട്ടകുളങ്ങര
ഇഫ്താർ, അട്ടക്കുളങ്ങര
സീനത്ത് ഫാമിലി റസ്റ്റോറന്‍റ്, മണക്കാട് 
ബിസ്മി ഫാമിലി റസ്റ്റോറന്‍റ്, മണക്കാട്
ഹോട്ടൽ അയാസ്, അട്ടക്കുളങ്ങര
സൺ വ്യൂ, ഈസ്റ്റ് ഫോർട്ട് 
ഹോട്ടൽ സിറ്റി ടവർ, ഓവർ ബ്രിഡ്ജ്
അരുളകം ഹോട്ടൽ, തമ്പാനൂർ
ഹോട്ടൽ ന്യൂ പാരഗൺ, തമ്പാനൂർ
ഹോട്ടൽ ആര്യാസ് പാർക്ക്, തമ്പാനൂർ 
ഹോട്ടൽ ചിഞ്ചുസ്, തമ്പാനൂർ
ശ്രീനാരായണ റസ്റ്റോറന്‍റ്, തമ്പാനൂർ 
ഇന്ത്യൻ കോഫീ ഹൗസ്, തമ്പാനൂർ
ഹോട്ടൽ അന്നപൂർണ്ണ, കിള്ളിപാലം
ഹോട്ടൽ ഫാത്തിമ, കരമന 
സ്നാഫ് കിച്ചൻ, കരമന

Follow Us:
Download App:
  • android
  • ios