വീട്ടിലുണ്ടായിരുന്ന കിടപ്പുരോഗിയെ ഓടിക്കൂടിയവർ രക്ഷിച്ചു. അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. 

ചേർത്തല: ചേർത്തലയിൽ വീട് കത്തി നശിച്ചു. നഗരസഭയിലെ 13-ാം വാർഡിൽ ചേർത്തല ദേവീക്ഷേത്രത്തിന് സമീപം പുത്തൻ വീട്ടിൽ ദിവാകരൻ - സുശീല ദമ്പതികളുടെ വീടാണ് കത്തിനശിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വീട്ടു ജോലികൾക്കായി പോകുന്ന ദമ്പതികൾ പുറത്ത് പോയ സമയത്താണ് തീ പിടിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുറിയിൽ വച്ചിരുന്ന മോട്ടോർ പമ്പിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിച്ചതിന് കാരണമെന്ന് കരുതുന്നു. സുശീലയുടെ സഹോദരി കിടപ്പ് രോഗിയായ പുഷ്പ (40) ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു. ഇവരെ ഓടിക്കൂടിയവർ പുറത്തെത്തിച്ചു. മുറിയിലുണ്ടായിരുന്ന ഉപകരണങ്ങളും അലമാരയിൽ സൂക്ഷിച്ചിരുന്ന രേഖകളും കത്തി നശിച്ചു. ചേർത്തല അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. 

എടുക്കാത്ത വായ്പയ്ക്ക് ആനന്ദപുരത്തെ 44 കുടുംബശ്രീ അംഗങ്ങൾക്ക് ജപ്തി നോട്ടീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം