ആലപ്പുഴ: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലും കാറ്റിലും  മരം വീണ് മൽസ്യതൊഴിലാളിയുടെ വീട് തകർന്നു. ബീച്ച് വാർഡിൽ തൈപ്പറമ്പിൽ വീട്ടിൽ റ്റി.വി. വിജയപ്പന്റെ വീടിന് മുകളിലാണ് കഴിഞ്ഞ ദിവസമുണ്ടായ  കാറ്റിലും മഴയിലും  മരം വീണത്. വിജയപ്പനും ഭാര്യ സരളയുമാണ് വീട്ടിൽ കഴിയുന്നത്.

തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. മരം വീണ് രണ്ട് മുറിയും അടുക്കളയുമുള്ള ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വീടിൻറെ ഒരു ഭാഗം തകര്‍ന്നു. ബാങ്കിൽ നിന്ന് വായ്പയെടുത്ത് നിർമ്മിച്ച വീടായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തിന് ദീർഘനാളായി ചികിൽസയിൽ കഴിയുകയാണ് വിജയപ്പന്‍.