വീടിന്റെ ഓട് പാകിയ മേൽക്കൂരയുടെ ഒരു ഭാഗം കാറ്റിലും മഴയിലും തകർന്നുവീഴുകയായിരുന്നു. വീടിന്റെ ഭിത്തിയില്‍ വെള്ളം പിടിച്ച് ആകാം അപകടമുണ്ടായത് കരുതുന്നു. 

ഹരിപ്പാട്: ആലപ്പുഴയില്‍ ശക്തമായ മഴയെ തുടർന്ന് വീടിന്റെ ഒരുഭാഗം തകർന്നു വീണു. മുതുകുളം വടക്ക് മങ്ങാട് മായകുമാരിയുടെ വീടാണ് കഴിഞ്ഞദിവസം ശക്തമായ മഴയിൽ തകർന്നത്. വീടിന്റെ ഓട് പാകിയ മേൽക്കൂരയുടെ ഒരു ഭാഗം കാറ്റിലും മഴയിലും തകർന്നുവീഴുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വീടിന്റെ ഭിത്തിയില്‍ വെള്ളം പിടിച്ച് ആകാം അപകടമുണ്ടായത് കരുതുന്നു. രണ്ടു മുറിയും അടുക്കളയും മാത്രമുള്ള വീടിന്റെ മുക്കാൽഭാഗവും തകർന്നുവീണു. ഈ സമയത്ത് വീടിനുള്ളിൽ ആരും ഇല്ലാത്തതിനാൽ അപകടം ഒന്നും ഉണ്ടായില്ല.