കോഴിക്കോട്: ശക്തമായ മഴയിൽ കോഴിക്കോട് വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു. പുതുപ്പാടി പഞ്ചായത്തിലെ ഒൻപതാം വാർഡിൽ വെസ്റ്റ് കൈതപ്പൊയിൽ പുഴങ്കര സുബൈദയുടെ വീടിന്‍റെ മേൽക്കൂരയാണ് തകര്‍ന്നത്. ഇന്നു പുലർച്ചെ പെയ്ത കനത്ത മഴയിലാണ് സംഭവം. ഓടുമേഞ്ഞ വീടാണ് തകർന്നത്.