Asianet News MalayalamAsianet News Malayalam

വീട്ടിൽ ഉറങ്ങിക്കിടന്ന ഉടമയെയും മകളെയും ആക്രമിച്ച് അവശരാക്കി 79 പവൻ സ്വര്‍ണം കവര്‍ന്നു; പ്രതികൾ പിടിയിലായി

ആന്ധ്രപ്രദേശ് സ്വദേശി മനു കൊണ്ട അനിൽകുമാർ (34), ശിവകാശി സ്വദേശി പ്രദീപൻ ( 23 ) എന്നിവരെയാണ് കന്യാകുമാരി എസ്പിയുടെ സ്പെഷ്യൽ ടീം അംഗം പിടികൂടിയത്

house owner and his daughter sleeping at home were attacked and robbed of 79 sovereign gold accused were arrested
Author
First Published Aug 25, 2024, 8:18 PM IST | Last Updated Aug 25, 2024, 8:18 PM IST

തിരുവനന്തപുരം: കന്യാകുമാരി തിരുവട്ടാറിൽ വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന വീട്ടുടമയേയും  മകളെയും ആക്രമിച്ച് 79 പവൻ സ്വർണം കവര്‍ന്ന പ്രതികൾ പിടിയിൽ. ആന്ധ്രപ്രദേശ് സ്വദേശി മനു കൊണ്ട അനിൽകുമാർ (34), ശിവകാശി സ്വദേശി പ്രദീപൻ ( 23 ) എന്നിവരെയാണ് കന്യാകുമാരി എസ്പിയുടെ സ്പെഷ്യൽ ടീം അംഗം പിടികൂടിയത്.

തിരുവട്ടാറിൽ കഴിഞ്ഞ മാസം വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന വീട്ടുടമയായ മോഹൻദാസിനെയും മകളെയും ആക്രമിച്ച് അവശരാക്കിയ ശേഷം അലമാരയിൽ സൂക്ഷിച്ചിരുന്ന 79 പവനോളം സ്വർണാഭരണങ്ങൾ പ്രതികൾ മോഷ്ടിച്ച് കടന്നിരുന്നു. എസ്പിയുടെ സ്പെഷ്യൽ ടീം അംഗങ്ങൾക്കായിരുന്നു അന്വേഷണച്ചുമതല. നിരവധി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. പ്രതികളെ പിടികൂടി ചോദ്യം ചെയ്യലിൽ 47 പവനോളം സ്വർണം കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കോടതി ഹാജരാക്കി റിമാൻഡ് ചെയ്തു.

'രണ്ടു നാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ'; ശ്രീകൃഷ്ണ ജയന്തി ആശംസയുമായി രചന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios