Asianet News MalayalamAsianet News Malayalam

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ വീട്ടമ്മയും മരുമകളും മരിച്ചു

വാർധക്യസഹജമായ അവശതയിൽ കിടപ്പിലായ വള്ളി തിങ്കളാഴ‌്ച പുലർച്ചെയും ക്യാൻസർ ബാധിച്ച‌് ചികിത്സയിലായിരുന്ന പ്രഭാവതി പകൽ പത്തരയോടെയുമാണ‌് മരിച്ചത‌്

house wife and daughter in law died at alappuzha
Author
Cherthala, First Published May 28, 2019, 9:07 PM IST

ചേർത്തല: വീട്ടമ്മയ്ക്ക് പിന്നാലെ മരുമകളും മരിച്ചു. പഞ്ചായത്ത‌് എട്ടാംവാർഡിൽ പുതുവൽനികർത്ത‌് പരേതനായ ഗോപാലന്‍റെ ഭാര്യ വള്ളിയും(73) മകൻ സുരേന്ദ്രന്റെ ഭാര്യ പ്രഭാവതിയും(57) മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് മരിച്ചത്.

വാർധക്യസഹജമായ അവശതയിൽ കിടപ്പിലായ വള്ളി തിങ്കളാഴ‌്ച പുലർച്ചെയും ക്യാൻസർ ബാധിച്ച‌് ചികിത്സയിലായിരുന്ന പ്രഭാവതി പകൽ പത്തരയോടെയുമാണ‌് മരിച്ചത‌്. രണ്ട‌് വീടുകളും ഒരേ വളപ്പിലാണ‌്. ഇരുവരുടെയും മൃതദേഹം ഒന്നിച്ച‌ുകിടത്തി ചടങ്ങുകൾ പൂർത്തിയാക്കി വൈകിട്ട‌് ഒരേസമയം സംസ‌്കരിച്ചു. 

Follow Us:
Download App:
  • android
  • ios