Asianet News MalayalamAsianet News Malayalam

വീട്ടമ്മ തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യയിലേക്ക് നയിച്ചത് മൈക്രോ ഫിനാൻസ് ജീവനക്കാരുടെ ഭീഷണിയെന്ന് കുടുംബം

പനയൂർ അത്തിക്കോട് പൂളക്കാട് കൃഷ്ണൻകുട്ടിയുടെ ഭാര്യ വത്സല ആണ് മരിച്ചത്. മൈക്രോ ഫിനാൻസ് ജീവനക്കാർ ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യക്ക് കാരണമെന്ന് കാണിച്ച് വീട്ടുകാർ പൊലീസിന് പരാതി നൽകി.

house wife commit suicide in palakkad family against micro finance employees nbu
Author
First Published Oct 17, 2023, 12:21 PM IST

പാലക്കാട്: പാലക്കാട് പൊൽപ്പുള്ളിക്ക് സമീപം അത്തിക്കോട് വീട്ടമ്മയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പനയൂർ അത്തിക്കോട് പൂളക്കാട് കൃഷ്ണൻകുട്ടിയുടെ ഭാര്യ വത്സല ആണ് മരിച്ചത്. മൈക്രോ ഫിനാൻസ് ജീവനക്കാർ ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യക്ക് കാരണമെന്ന് കാണിച്ച് വീട്ടുകാർ പൊലീസിന് പരാതി നൽകി.

ചായക്കട തൊഴിലാളിയാണ് 58 കാരിയായ വത്സല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ മൈക്രോ ഫിനാൻസ് സംഘങ്ങളിൽ നിന്ന് കടം വാങ്ങിയിരുന്നു. ഇതില്‍ പലപ്പോഴും തിരിച്ചടവ് മുടങ്ങി. പിന്നാലെ മൈക്രോ ഫിനാൻസ് സംഘങ്ങൾ വീട്ടിലും ചായക്കടയിലും മാറി മാറി എത്തി ഭീഷണിപ്പെടുത്തിയിരുന്നതായി വീട്ടുകാർ പറയുന്നു. ഇതിൽ ഏറെ അസ്വസ്ഥയായിരുന്നു വത്സല. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് വീട്ടിനുള്ളിലാണ് വത്സലയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തിനുശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നും ചിറ്റൂർ പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios