മാരാരിക്കുളം: ദേശീയപാതയിൽ മാരാരിക്കുളം കളിത്തട്ടിൽ സ്കൂട്ടറിൽ ടോറസ് ഇടിച്ചു വീട്ടമ്മ മരിച്ചു. എസ്എൽ പുരം കുണ്ടേലാറ്റ് കൃഷ്ണ മല്ലന്റെ ഭാര്യ ഷീലയാണ് (52) മരിച്ചത്. ഇന്ന് പകൽ ഒന്നരയോടെയായിരുന്നു അപകടം.

ഇൻഷുറൻസ് ഏജന്റ് ആയ ഷീല ആലപ്പുഴയിൽ ഏജന്റുമാരുടെ യോഗത്തിൽ പങ്കെടുത്ത് ഭർത്താവിനൊപ്പം വീട്ടിലേക്കു മടങ്ങുകയായിരുന്നു. പിന്നിൽ വന്ന ടോറസ് സ്കൂട്ടറിൽ തട്ടിയപ്പോൾ സ്കൂട്ടർ മറിഞ്ഞ് ഷീല ടോറസിന്റെ അടിയിലേക്കു വീണാണ് അപകടം. മുൻചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി ഷീല തൽക്ഷണം മരിച്ചു .റോഡിന്റെ അരികിലേക്കു തെറിച്ചു വീണതിനാൽ ഭര്‍ത്താവ് കൃഷ്ണ മല്ലന്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.