അമ്പലപ്പുഴ: സിഗ്നലില്‍ നിര്‍ത്തിയിട്ട സ്കൂട്ടറില്‍ ടിപ്പറിടിച്ച്  യാത്രക്കാരി മരിച്ചു. അമ്പലപ്പുഴ കോമന കിഴക്കേ തുണ്ടിൽ മധുസൂദനന്റെ ഭാര്യ വസന്തകുമാരി (57) യാണ് മരിച്ചത്. ദേശീയ പാതയിൽ അമ്പലപ്പുഴ കച്ചേരി മുക്കിൽ ഇന്ന്  ഉച്ചയോടെയായിരുന്നു അപകടം നടന്നത്. 

അമ്പലപ്പുഴ ജംഗ്ഷന് കിഴക്കു വശം പ്രവർത്തിക്കുന്ന സ്വകാര്യ മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരിയായ ഇവർ പെട്രോളടിക്കാനായി പോകുന്നതിനിടെ ജംഗ്ഷനിൽ സിഗ്നൽ കണ്ടു നിർത്തിയിട്ടപ്പോൾ പിന്നാലെയെത്തിയ ടിപ്പർ ലോറിയിടിക്കുകയായിരുന്നു.