തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ആലപ്പുഴ മെ‍ഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു

മാവേലിക്കര:അമിത വേഗത്തിൽ തിരിഞ്ഞ ബസിൽ നിന്നു തെറിച്ചു വീണു തലയ്ക്കു പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പൊന്നാരംതോട്ടം സുരേഷ് ഭവനം സുരേഷിന്റെ ഭാര്യ പ്രസന്നകുമാരിയാണു (50) മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ 11 ന് ഉച്ചയോടെ നഗരസഭ സ്വകാര്യ ബസ് സ്റ്റാൻഡിലായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ആലപ്പുഴ മെ‍ഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രസന്നകുമാരി ഇന്ന് വൈകിട്ടോടെയാണ് മരിച്ചത്.