ധനുവച്ചപുരം നെടിയാംകോട് സ്വദേശിയായ വനജകുമാരി (69) ആണ് മരിച്ചത്. ട്രെയിനിൽ നിന്നും ഇറങ്ങുന്നതിനിടെ കാൽ വഴുതി ട്രെയിന് അടിയിൽപ്പെട്ടാണ് മരണം സംഭവിച്ചത്.
തിരുവനന്തപുരം: ധനുവച്ചപുരം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ധനുവച്ചപുരം നെടിയാംകോട് സ്വദേശിയായ വനജകുമാരി (69) ആണ് മരിച്ചത്. ട്രെയിനിൽ നിന്നും ഇറങ്ങുന്നതിനിടെ കാൽ വഴുതി ട്രെയിന് അടിയിൽപ്പെട്ടാണ് മരണം സംഭവിച്ചത്. തിരുവനന്തപുരം, നാഗർകോവിൽ പാസഞ്ചർ ട്രെയിനിൽ വെച്ചായിരുന്നു അപകടം. ഏഷ്യാനെറ്റ് ന്യൂസ് കോഡിനേറ്റർ കണ്ണൻ തിരുമല മരുമകനാണ്.
