ഇന്ന് കഠിനമായ വയറു വേദനയും അനുഭവപ്പെട്ടു. വൈകുന്നേരം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

കോഴിക്കോട്: പനിയെ തുടർന്ന് വീട്ടമ്മ മരിച്ചു. കോഴിക്കോട് താമരശേരി പൊടുപ്പിൽ രവിയുടെ ഭാര്യ ശ്രീജ (53)ആണ് മരിച്ചത്. രണ്ടു ദിവസമായി പനിയെ തുടർന്ന് വീട്ടിൽ കിടപ്പിലായിരുന്നു. ഇന്ന് കഠിനമായ വയറു വേദനയും അനുഭവപ്പെട്ടു. വൈകുന്നേരം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടത്തണമെന്ന് ഡോക്ടർ നിർദ്ദേശിച്ചതിനാൽ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

വെറും രണ്ടുപേര്‍, 32 സെക്കന്‍റിൽ മോഷണം, പോയത് 725 ഗ്രാം, ജ്വല്ലറിക്ക് നഷ്ടമായത് 50 ലക്ഷത്തിന്‍റെ സ്വര്‍ണം

https://www.youtube.com/watch?v=Ko18SgceYX8