ഹരിപ്പാട്: വീട്ടമ്മ മരിച്ച നിലയിൽ കാണപ്പെട്ടു. ആറാട്ടുപുഴ ഒന്നാം വാർഡ് കുറിച്ചിക്കൽ ജങ്ഷന് വടക്ക് ഈരേകാട്ടിൽ സുധാനന്ദന്റെ ഭാര്യ സുമതി (66)യെ ആണ് അടുക്കള മുറ്റത്തെ അടുപ്പിനരികിൽ മരിച്ച നിലയിൽ കണ്ടത്. സുധാനന്ദൻ സമീപമുളള ക്ഷേത്രത്തിലെ ജോലിക്കാരനാണ്. 

ബുധനാഴ്ച രാവിലെ ആറു മണിയോടെ ക്ഷേത്രത്തിലേക്ക് പോയ ഇയാൾ പത്തരയോടെ തിരിച്ചെത്തിയപ്പോഴാണ് മുറ്റത്ത് കൂട്ടിയിരുന്ന അടുപ്പിനരികിൽ മരിച്ച നിലയിൽ കാണുന്നത്. 

കൈകളും കാൽമുട്ടുകളും നിലത്തൂന്നി കലത്തിൽ മുഖം മുട്ടിയ നിലയിലായിരുന്നു മൃതദേഹം. മുഖത്തും നെഞ്ചിലും സാരമായി പൊള്ളലേറ്റിരുന്നു. പാചകത്തിനിടയിൽ ബോധക്ഷയം സംഭവിച്ചു വീണതാകാമെന്ന് കരുതുന്നു.