ബാലഗ്രാം സ്വദേശി ഭാനുപ്രിയക്കാണ് പരുക്കേറ്റത്. പശുവിന് പുല്ലു ശേഖരിക്കുന്നതിനിടയാണ് ആക്രമണമുണ്ടായത്.
ഇടുക്കി: ഇടുക്കി ബാലഗ്രാമിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരുക്കേറ്റു. ബാലഗ്രാം സ്വദേശി ഭാനുപ്രിയക്കാണ് പരുക്കേറ്റത്. പശുവിന് പുല്ലു ശേഖരിക്കുന്നതിനിടയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഭാനുപ്രിയയുടെ കാലൊടിയുകയും ദേഹമാസകലം പരുക്കേൽക്കുകയും ചെയ്തു. പുല്ല് ചെത്തുന്നതിനിടെ പുരയിടത്തിന്‍റെ മുകളിൽ നിന്നും കാട്ടുപന്നി ആക്രമിക്കാനെത്തിയതോടെ ഭാനുപ്രിയ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെയെത്തിയ കാട്ടുപന്നി ഭാനുപ്രിയയെ വലിയ മൺതിട്ടയുടെ മുകളിൽ നിന്നും കോരിയെറിഞ്ഞു. കരച്ചിൽ കേട്ടെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഭാനുപ്രിയയെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
