ചാരുംമൂട് : വീടിന് മുകളിലേക്ക് തെങ്ങ് വീണ് ഉറങ്ങിക്കിടന്ന വീട്ടമ്മയ്ക്ക് പരിക്ക്. താമരക്കുളം നടീൽവയലിൽ  മൂലപ്പുരയിൽ അച്ചുതന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് ഭാര്യ ഭവാനിക്കാണ് (60) പരിക്കേറ്റത്. ഇവരെ അടൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇന്ന് വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം നടന്നത്.  സംഭവ സമയം അച്ചുതൻ വരാന്തയിലും ഭവാനി വീടിനുള്ളിലും കിടന്നുറങ്ങുകയായിരുന്നു. വീട്ടുമുറ്റത്ത് നിന്ന തെങ്ങാണ് പിഴുത് വീണത്. തെങ്ങ് വീണ് വീടിൻ്റെ ഭിത്തി തകർന്നാണ്  ഭവാനിയ്ക്ക് പരിക്കേറ്റത്. തലയ്ക്കും കൈയ്ക്കുമാണ് പരിക്ക്. മകളിൽ നിന്നും ചെങ്കല്ല് വീണ് കൈക്ക് ഒടിവു പറ്റിയിട്ടുണ്ട്.

Read Also: അരിയില്‍ ഉപ്പിന് പകരം പഞ്ചസാര ചേര്‍ത്തതിന് വീട്ടമ്മയ്ക്ക് ക്രൂര മര്‍ദനം; യുഎഇയില്‍ ഭര്‍ത്താവിനെതിരെ നടപടി