കോഴിക്കോട്:  തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കിഴക്കോത്ത് ആവിലോറ താഴെ ഡാപ്പൊയിൽ അബ്ദുൽ നാസറിന്റെ ഭാര്യ സജ്റ (38) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: നിഹാൽ, നജാദ് (വിദ്യാർഥികൾ), ആദിൽ ജവാദ്, ഹൻസ.