ദേ ഈ ഭീമൻ പാറക്കല്ലാണ് കക്കയം വിനോദ സഞ്ചാരകേന്ദ്രത്തിലേക്കുള്ള റോഡിൽ പൊടുന്നനെ വീണത്, വൻ ദുരന്തം ഒഴിവായി
പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് പാറക്കല്ല് നീക്കിയത്
കോഴിക്കോട്: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കക്കയം ഡാം സൈറ്റിലേക്കുള്ള പാതയോരത്ത് പതിച്ച ഭീമന്‍ പാറക്കല്ല് പൊട്ടിച്ചു നീക്കി. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് പാറക്കല്ല് നീക്കിയത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷമാണ് പാറക്കല്ല് പതിച്ചത്. തലനാരിഴക്ക് വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.
വനംവകുപ്പിന്റെ ഇക്കോ ടൂറിസം ടിക്കറ്റ് കൗണ്ടര്‍ മുതല്‍ ഒന്നാം വളവ് വരെയുള്ള രണ്ട് കിലോമീറ്ററോളം ദൂരത്ത് പാറക്കെട്ട് ഇടിയുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നുണ്ട്. കക്കയം ഡാം മേഖലയില്‍ സന്ദര്‍ശനത്തിനെത്തുന്ന നൂറുകണക്കിനു വിനോദ സഞ്ചാരികളും, കെ.എസ്.ഇ.ബി, ഡാം സേഫ്റ്റി, ഹൈഡല്‍ - ഇക്കോ ടൂറിസം ജീവനക്കാരും യാത്രയ്ക്ക് ആശ്രയിക്കുന്ന ഏക റോഡാണിത്. റോഡരികിലെ പാറക്കൂട്ടം തുടര്‍ച്ചയായി ഇടിഞ്ഞു വീഴുന്ന സാഹചര്യത്തില്‍ സംഭവം സംബന്ധിച്ച് പഠനം നടത്തി പ്രശ്‌ന പരിഹാരത്തിന് അടിയന്തര നടപടിയെടുക്കണമെന്ന ആവശ്യമുയരുന്നുണ്ടെങ്കിലും ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം