എന്നത്തേയും പോലെ വലയൊന്ന് വീശിയതാണ്! പക്ഷെ ഇത്തവണ പൊളിച്ചു... തൃശൂരിൽ തീരങ്ങളിൽ കോളടിച്ചു!
ബുധനാഴ്ച്ച രാവിലെ മുതല്‍ കാപ്പിരിക്കാട് ബീച്ച് മുതല്‍ തങ്ങള്‍പ്പടി, പെരിയമ്പലം, കുമാരംപടി വരെയുള്ള കടല്‍ത്തീരങ്ങളില്‍ വലയെറിഞ്ഞവര്‍ക്ക് യഥേഷ്ടം മത്സ്യം ലഭിച്ചു.

തൃശൂര്‍: എന്നും വല വീശാറുണ്ട്, പക്ഷെ ഇന്നലത്തെ വലവീശ് പൊളിച്ചുവെന്ന് പറയും തൃശൂരിലെ വീശുവലക്കാർ. തീരങ്ങളില്‍ മീന്‍ പിടിക്കാനായി എത്തുന്ന വീശു വലക്കാര്‍ക്ക് വലിയ ആശ്വാസമേകി കഴിഞ്ഞ ദിവസം ചെമ്മീന്‍ ചാകര എത്തിയതാണ് കാര്യം. ബുധനാഴ്ച്ച രാവിലെ മുതല്‍ കാപ്പിരിക്കാട് ബീച്ച് മുതല്‍ തങ്ങള്‍പ്പടി, പെരിയമ്പലം, കുമാരംപടി വരെയുള്ള കടല്‍ത്തീരങ്ങളില്‍ വലയെറിഞ്ഞവര്‍ക്ക് യഥേഷ്ടം മത്സ്യം ലഭിച്ചു.
ചെമ്മീന്‍, പട്ടത്തി, മാന്തള്‍, കോര, കൂന്തള്‍, ഞണ്ട് തുടങ്ങിയ മത്സ്യങ്ങളാണ് ലഭിച്ചത്. വീശുവലയെറിഞ്ഞ് ഉപജീവനം നടത്തുന്നവര്‍ക്ക് ചാകര കോളിന്റെ ദിനമായിരുന്നു ഇന്നലെ. ഓരോ ചെറിയ തിരമാലകളിലും ചെമ്മീന്‍ കൂട്ടമായി എത്തിയതോടെ നൂറുകണക്കിന് വീശുവലക്കാരാണ് തങ്ങള്‍പ്പടി, പെരിയമ്പലം കടലോരത്ത് വല വീശാന്‍ എത്തിയത്.
വിശു വലക്കാര്‍ക്ക് പുറമെ കണ്ടാടി വല നീട്ടിയും തെര്‍മോകോള്‍, വലിയ വാഹനങ്ങളുടെ ട്യൂബ് എന്നിവ ഉപയോഗിച്ച് കരഭാഗങ്ങളില്‍ പോയി മീന്‍ പിടിക്കുന്ന യുവാക്കളും സജീവമായി. ഇവര്‍ക്കും ഇഷ്ടാനുസരണം മത്സ്യങ്ങള്‍ ലഭിച്ചു.തുടര്‍ന്നുള്ള ദിവസങ്ങളിലും മീന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വീശു വലക്കാര്‍. കടല്‍ക്ഷോഭവും മഴയും കുറഞ്ഞതോടെ കരയിലേക്ക് മീനുകള്‍ എത്തി തുടങ്ങിയിട്ടുണ്ട്. വീശുവലക്കാര്‍ക്ക് ആവശ്യത്തിന് മത്സ്യങ്ങള്‍ കിട്ടുന്നുണ്ടെന്നറിഞ്ഞ് ജീവനുള്ള മീന്‍ വാങ്ങിക്കാനായി നിരവധി പേരാണ് കടലോരങ്ങളില്‍ എത്തുന്നത്.
Read more: പ്രളയ ഓര്‍മ്മകളില്‍ ആഴക്കടലില്‍ നിന്നൊരു വാട്സാപ്പ് കൂട്ടായ്മ; കേരളത്തിന്‍റെ സൈന്യം!